റവ. ഡോ. ആര്‍ ക്രിസ്തുദാസിന്റെ മെത്രാഭിഷേകം ഏപ്രില്‍ മൂന്നിന്

റവ. ഡോ. ആര്‍ ക്രിസ്തുദാസിന്റെ മെത്രാഭിഷേകം ഏപ്രില്‍ മൂന്നിന്

തിരുവനന്തപുരം: തിരുവനന്തപുരം ലത്തീന്‍ അതിരൂപത സഹായ മെത്രാനായി നിയമിതനായ റവ. ഡോ. ആര്‍. ക്രിസ്തുദാസിന്റെ മെത്രാഭിഷേകം ഏപ്രില്‍ മൂന്നിനു നടക്കും. വെള്ളയമ്പലം ആര്‍ച്ച്ബിഷപ്‌സ് ഹൗസില്‍ ചേര്‍ന്ന അതിരൂപതാതല ഉന്നതാധികാര സമിതി യോഗമാണ് മെത്രാഭിഷേക തീയതി സംബന്ധിച്ച തീരുമാനം പ്രഖ്യാപിച്ചത്.

വെട്ടുകാട് മാദ്രേ ദേ ദേവൂസ് ദേവാലയ പരിസരത്ത് പ്രത്യേകം തയാറാക്കുന്ന വേദിയില്‍ ഏപ്രില്‍ മൂന്നു വൈകുന്നേരം നാലിന് മെത്രാഭിഷേക ചടങ്ങുകള്‍ ആരംഭിക്കും. അഭിഷേക ചടങ്ങുകള്‍ക്കുശേഷം അനുമോദന സമ്മേളനം.

You must be logged in to post a comment Login