റവ.ഡോ.ജോണ്‍സണ്‍ പുതുശ്ശേരി കെസിബിസി ബൈബിള്‍ കമ്മീഷന്‍ സെക്രട്ടറി

റവ.ഡോ.ജോണ്‍സണ്‍ പുതുശ്ശേരി കെസിബിസി ബൈബിള്‍ കമ്മീഷന്‍ സെക്രട്ടറി

കൊച്ചി: റവ.ഡോ.ജോണ്‍സണ്‍ പുതുശ്ശേരി കെസിബിസി ബൈബിള്‍ കമ്മീഷന്‍ സെക്രട്ടറിയായി നിയമിക്കപ്പെട്ടു. ചെറുപുഷ്പസഭാംഗമായ(സിഎസ്ടി) അദ്ദേഹം കേരള കാത്തലിക് ബൈബിള്‍ സൊസൈറ്റിയുടെ തലവനായും സേവനം ചെയ്യും. വയനാട് ജില്ലയിലെ സാന്താമരിയ സൈക്കോ സ്പിരിച്വല്‍ സെന്ററിന്റെ ഡയറക്ടറായി സേവനമനുഷ്ഠിക്കുകയായിരുന്നു അദ്ദേഹം.

എറണാകുളം-അങ്കമാലി അതിരൂപതക്കു കീഴിലുള്ള പുത്തന്‍പള്ളി ഇടവകാംഗമാണ്. റോമിലെ ഗ്രിഗോറിയന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബൈബിള്‍ പഠനത്തില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കിയിട്ടുണ്ട്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ബൈബിള്‍ പ്രൊഫസറായും  സേവനം ചെയ്തിട്ടുണ്ട്.

You must be logged in to post a comment Login