റവ.ഡോ. ജോര്‍ജ് കുരുക്കൂരിനു പുരസ്‌കാരം സമര്‍പ്പിച്ചു

റവ.ഡോ. ജോര്‍ജ് കുരുക്കൂരിനു പുരസ്‌കാരം സമര്‍പ്പിച്ചു

cardinal 2കൊച്ചി: ഭാഷാശാസ്ത്രജ്ഞനും ബഹുഭാഷാപണ്ഡിതനും വിവര്‍ത്തന നിപുണനും ചരിത്രകാരനുമായ റവ.ഡോ. ജോര്‍ജ് കുരുക്കൂരിനു പ്രഫ.പി.ടി. ചാക്കോ (ലുവൈന്‍) ഫൗണ്ടേഷന്റെ ആദരം. ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ പ്രഥമ സാഹിത്യ അവാര്‍ഡ് റവ.ഡോ. കുരുക്കൂരിനു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സമര്‍പ്പിച്ചു. പിഒസിയില്‍ നടന്ന പ്രഫ.പി.ടി. ചാക്കോ അനുസ്മരണ സമ്മേളനത്തിലാണു പുരസ്‌കാര സമര്‍പ്പണം നടന്നത്. 25000 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണു പുരസ്‌കാരം.

ഡോ. കുര്യാസ്് കുമ്പളക്കുഴി അധ്യക്ഷത വഹിച്ചു. ജസ്റ്റീസ് സിറിയക് ജോസഫ് മുഖ്യപ്രഭാഷണം നടത്തി. കെസിബിസി ഡപ്യൂട്ടി സെക്രട്ടറി റവ.ഡോ. വര്‍ഗീസ് വള്ളിക്കാട്ട്, റവ.ഡോ. എ. അടപ്പൂര്‍, ഇംഗ്ലീഷ് സത്യദീപം ചീഫ് എഡിറ്റര്‍ റവ.ഡോ. പോള്‍ തേലക്കാട്ട്, റവ.ഡോ. ആല്‍ബര്‍ട്ട് നമ്പ്യാപറമ്പില്‍, റവ.ഡോ. പോള്‍ തേനായന്‍, റവ.ഡോ. ജോസ് തച്ചില്‍, ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ടോം ജോസ്, ജനറല്‍ സെക്രട്ടറി സാബു ജോസ്, എറണാകുളം-അങ്കമാലി അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി സിജോ പൈനാടത്ത്, ലില്ലി ചാക്കോ, ജോയ്‌സ് ജേക്കബ് കല്ലറയ്ക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

You must be logged in to post a comment Login