റവ ഡോ.ജോര്‍ജ് താഞ്ചന് ആദരാഞ്ജലികള്‍

റവ ഡോ.ജോര്‍ജ് താഞ്ചന് ആദരാഞ്ജലികള്‍

എറണാകുളം: സിഎംഐ സഭയുടെ മുന്‍വികാരി ജനറാളും നിലവിലെ ജനറല്‍ കൗണ്‍സിലറുമായിരുന്ന അന്തരിച്ച റവ. ഡോ ജോര്‍ജ് താഞ്ചന്റെ സംസ്‌കാരം നാളെ ഉച്ചയ്ക്ക് രണ്ടിന് തൃശൂര്‍ മിഷന്‍ ക്വാര്‍ടേഴ്‌സ് ബഥേല്‍ ആശ്രമത്തിന് സമീപം സാഗര്‍ ഭവനില്‍ നടക്കും. അമ്പത്തിയൊന്‍പത് വയസുകാരനായ അദ്ദേഹം ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തുവച്ചായിരുന്നു മരണമടഞ്ഞത്.

ആറു വര്‍ഷം സിഎംഐ സഭയുടെ വികാരി ജനറാളായിരുന്നു. മാന്നാനത്ത് ചാവറയച്ചന്റെ തീര്‍ത്ഥാടനകേന്ദ്രത്തിന്റെ ഡയറക്ടര്‍ പദവി വഹിച്ചുവരികയായിരുന്നു. ഭോപ്പാല്‍ സെന്റ് പോള്‍ പ്രൊവിന്‍സ് അംഗമായിരുന്നു.

You must be logged in to post a comment Login