റവ. ഡോ. ജോസ് എ പുളിക്കല്‍ കാഞ്ഞിരപ്പള്ളി രൂപത സഹായമെത്രാന്‍

കോട്ടയം: കാഞ്ഞിരപ്പള്ളി രൂപതയുടെ സഹായ മെത്രാനായി റവ. ഡോ. ജോസ് പുളിക്കല്‍ നിയമിതനായി. കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയാണ് ഇന്ന് വൈകുന്നേരം നാലിന് പ്രഖ്യാപനം നടത്തിയത്. സീറോ മലബാര്‍ സഭാ സിനഡിലെ എല്ലാ മെത്രാന്മാരും പ്രഖ്യാപനചടങ്ങില്‍ പങ്കെടുത്തു.

നിലവില്‍ കാഞ്ഞിരപ്പളളി രൂപതയുടെ സിഞ്ചെല്ലൂസാണ് റവ. ഡോ. ജോസ് പുളിക്കല്‍. കാഞ്ഞിരപ്പള്ളി രൂപതയിലെ ഇഞ്ചിയാനി ഇടവക പുളിക്കല്‍ പരേതരായ ആന്റണി-മറിയാമ്മ ദമ്പതികളുടെ ഏകമകനാണ്. ജനനം 1964 മാര്‍ച്ച് 3. 2014 മെയ് മുതല്‍ ഇടവകയുടെയും വൈദികരുടെയും സന്യസ്തരുടെയും ചുമതലയുള്ള രൂപത സിഞ്ചെല്ലൂസായി സേവനമനുഷ്ഠിച്ചുവരുകയാണ്. എഴുത്തുകാരന്‍ കൂടിയാണ്.

You must be logged in to post a comment Login