റഷ്യയിലെ പുതിയ മത നിയമം കത്തോലിക്ക സഭയെ ബാധിക്കില്ല

റഷ്യയിലെ പുതിയ മത നിയമം കത്തോലിക്ക സഭയെ ബാധിക്കില്ല

മോസ്‌കോ: പരാതികള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഒടുവില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍ പുതിയ നിയമം പാസ്സാക്കി. ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്ത ദേവാലയങ്ങളിലും ആരാധന സ്ഥലങ്ങളിലും സുവിശേഷവല്‍ക്കരണവും മിഷനറി പ്രവര്‍ത്തനങ്ങളും നടത്തുന്നതിന് നിരോധനം ഏര്‍പ്പെടുത്തുന്നതാണ് പുതിയ നിയമം.

പുതിയ നിയമം റഷ്യയിലെ കത്തോലിക്കാ സമൂഹങ്ങളെക്കാളും, സുവിശേഷാനുസരണത്തില്‍ കഴിയുന്ന ചെറിയ വിശ്വാസസമൂഹങ്ങളെ കൂടുതല്‍ സ്വാധീനിക്കുമെന്ന് റഷ്യയില്‍ കത്തോലിക്കാ മിഷനറിയായ വൈദികന്‍ പറഞ്ഞു.

സര്‍ക്കാരില്‍ രജിസ്റ്റര്‍ ചെയ്യുകയെന്നത് ചില ചെറിയ വിശ്വാസസമൂഹങ്ങളുടെ മന:സാക്ഷിക്ക് എതിരായിരുന്നുവെന്നും ഇത്തരക്കാര്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ നിന്ന് പിന്‍വാങ്ങിയിരുന്നുവെന്നും പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത റഷ്യന്‍ വൈദികന്‍ പറഞ്ഞു. പുതിയ നിയമം  ഇത്തരക്കാരെ ബാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിയമം ലംഘിക്കുന്ന വ്യക്തികള്‍ക്ക് 789യുഎസ് ഡോളറും സംഘടനകള്‍ക്ക് 15,500 ഡോളറുമാണ് ഫൈന്‍ അടയ്‌ക്കേണ്ടി വരിക.

You must be logged in to post a comment Login