റാമ്പില്‍ നിന്ന് ആവൃതിയിലേക്ക്…

പോര്‍ച്ചുഗലിലെ ഓര്‍ഡര്‍ ഓഫ് സെന്റ് മൈക്കിള്‍ മഠത്തിലേക്ക് കയറിച്ചെല്ലുന്നവര്‍ തങ്ങളെ സ്വീകരിക്കാനെത്തുന്ന ഒരു കന്യാസ്ത്രീയെ കണ്ട് ചിലപ്പോള്‍ അമ്പരന്നേക്കാം.. നീല സഭാവസ്ത്രം ധരിച്ച സുന്ദരിയായ ഈ കന്യാസ്ത്രീ ആരെന്നായിരിക്കാം അവരില്‍ ചിലരുടെ സംശയം. ചിലരെങ്കിലും ഈ മുഖം തിരിച്ചറിയുകയും ചെയ്‌തേക്കാം. ശരിയാണ്. ഒരുകാലത്ത് ഗ്ലാമറസായ ഫോട്ടോഷൂട്ടുകളിലൂടെയും നിരവധി സിനിമകളിലൂടെയും ആസ്വാദകഹൃദയങ്ങളില്‍ അഗ്നിപടര്‍ത്തിയ സ്പാനീഷ് മോഡല്‍ ഓലല്ല ഒലിവേറോസ് ആണ് ആ കന്യാസ്ത്രീ.

article-2664364-1EFC226700000578-818_634x404റാമ്പിന്റെ തിളക്കത്തില്‍ നിന്നും ചലച്ചിത്രങ്ങളുടെ മാസ്മരികതയില്‍ നിന്നും അടര്‍ന്നുമാറി ഇപ്പോള്‍ ഓലല്ല ജീവിക്കുന്നത് സിസ്റ്റര്‍ ഒലാല ദേ സെ ദെ മരിയയായി. പോര്‍ച്ചുഗലില്ലെ ഫാത്തിമാ മാതാ തീര്‍ത്ഥകേന്ദ്രം സന്ദര്‍ശിച്ചതാണ് സൂപ്പര്‍ മോഡലായ ഓലല്ലയെ കന്യാസ്ത്രീയാക്കി മാറ്റിയത്. ആ സന്ദര്‍ശനം ഒരു ഭൂമികുലുക്കം തന്നെയായിരുന്നു. അതുകൊണ്ടാണല്ലോ കന്യാസ്ത്രീയായി തുടര്‍ജീവിതം നയിക്കാന്‍ ഓലല്ല തീരുമാനിച്ചത്.

ദൈവത്തിന് ഒരിക്കലും തെറ്റ് പറ്റില്ല. ദൈവത്തിന്റെ വഴി തിരഞ്ഞെടുക്കുന്നതില്‍ എനിക്ക് ആശയക്കുഴപ്പമൊന്നും ഉണ്ടായിരുന്നില്ല.

മുപ്പത്തിയാറാം വയസിലാണ് ഒലാല്ല ഈ തീരുമാനമെടുത്തത്. കന്യാസ്ത്രീ മഠത്തില്‍ ചേര്‍ന്ന് നാലു വര്‍ഷത്തിന് ശേഷമാണ് തന്റെ തീരുമാനം ഓലല്ല ലോകത്തെ അറിയിച്ചത്. അതായത് കഴിഞ്ഞവര്‍ഷം.

ഒരു മോഡലിന്റെ ഉപരിപ്ലവമായ ജീവിതം നയിച്ച് താന്‍ മടുത്തുകഴിഞ്ഞപ്പോഴാണ് ഇങ്ങനെയൊരു തീരുമാനമെടുത്തതെന്ന് സിസ്റ്റര്‍ പറയുന്നു. നുണകളുടെ ലോകത്താണ് ഞാന്‍ ഇത്രയും കാലം ജീവിച്ചത്. കാപട്യം, അക്രമം, അഗമ്യഗമനം, മദ്യം, മയക്കുമരുന്ന്, സമ്പത്ത്, ലൈംഗികമായ അരാജകത്വം.. പിന്നിട്ടുവന്ന വഴികളെക്കുറിച്ച് സിസ്റ്റര്‍ ഓര്‍മ്മിക്കുന്നത് ഇങ്ങനെയാണ്. ഒരു സ്ത്രീയുടെ യഥാര്‍ത്ഥ മാന്യത കാണിച്ചുകൊടുക്കുക എന്നതായിരുന്നു മോഡല്‍ ആയിത്തീര്‍ന്നപ്പോള്‍ ഞാന്‍ ആഗ്രഹിച്ചത്. അല്ലാതെ ഒരിക്കലും കച്ചവടലക്ഷ്യത്തിന് വേണ്ടി ഉപയോഗിക്കപ്പെടുക എന്നത് ആയിരുന്നില്ല..ഒരു അഭിമുഖത്തില്‍ സിസ്റ്റര്‍ പറയുന്നു.

You must be logged in to post a comment Login