റാംസ്‌ഗേറ്റ് ധ്യാനകേന്ദ്രത്തില്‍ ഏകദിന ഡിവൈന്‍ കണ്‍വന്‍ഷനും ആന്തരികസൗഖ്യധ്യാനവും

റാംസ്‌ഗേറ്റ് ധ്യാനകേന്ദ്രത്തില്‍ ഏകദിന ഡിവൈന്‍ കണ്‍വന്‍ഷനും ആന്തരികസൗഖ്യധ്യാനവും

റാംസ് ഗേ റ്റ് : ലോകപ്രശസ്ത വചനപ്രഘോഷകരും ഡിവൈന്‍ ധ്യാനമന്ദിരങ്ങളുടെ സ്ഥാപകരുമായ ഫാ. മാത്യു നായ്ക്കംപറമ്പിലും ഫാ ജോര്‍ജ് പനയ്ക്കലും നയിക്കുന്ന ഏകദിന ഡിവൈന്‍ കണ്‍വന്‍ഷന്‍ ജൂലൈ മാസം രണ്ടാം തീയതി ശനിയാഴ്ച റാംസ്‌ഗേറ്റ് ധ്യാനകേന്ദ്രത്തില്‍ നടക്കും.

രാവിലെ 9.30ന് ആരംഭിക്കുന്ന കണ്‍വന്‍ഷനില്‍ റാംസ്‌ഗേറ്റ് ധ്യാനകേന്ദ്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടറും ധ്യാനഗുരുവുമായ ഫാ. ജോസഫ് ഏടാട്ട് വി സി, സി. തെരേസാ വാരക്കുളം എഫ് സി സി തുടങ്ങിയവരും ശുശ്രൂഷ നയിക്കുന്നതാണ്. വിശുദ്ധ കുര്‍ബാനയോടും ആരാധനയോടും കൂടി കണ്‍വന്‍ഷന്‍ വൈകുന്നേരം 4.30ന് സമാപിക്കും.

മലയാളത്തിലുള്ള മൂന്നുദിവസത്തെ താമസിച്ചുള്ള ധ്യാനം ജൂലൈ മൂന്നാം തീയതി ഞായറാഴ്ച രാവിലെ 8.30ന് ആരംഭിക്കും. ജുലൈ അഞ്ചാം തീയതി ചൊവ്വാഴ്ച വൈകുന്നേരം 4.30ന് സമാപിക്കുന്ന ധ്യാനം നയിക്കുന്നതും നായിക്കംപറമ്പിലച്ചനും പനയ്ക്കലച്ചനുമാണ്.

ഇംഗ്ലീഷിലുള്ള മൂന്നുദിവസത്തെ താമസിച്ചുള്ള ധ്യാനം ജൂലൈ എട്ടാം തീയതി വെള്ളിയാഴ്ച രാവിലെ 8.30ന് ആരംഭിച്ച് ജുലൈ പത്താം തീയതി ഞായറാഴ്ച വൈകുന്നേരം 4.30ന് സമാപിക്കും.

ധ്യാനാവസരത്തില്‍ കുമ്പസാരിക്കുന്നതിനും കൗണ്‍സിലിംഗിനും സൗകര്യമുണ്ടായിരിക്കും. കരുണയുടെ വിശുദ്ധ കവാടത്തിലൂടെ പ്രവേശിച്ച് പരിപൂര്‍ണ്ണ ദണ്ഡവിമോചനം നേടുന്നതിനുള്ള അവസരവും ഉണ്ടായിരിക്കുന്നതാണ്.

താമസസൗകര്യങ്ങളും ഭക്ഷണക്രമീകരണങ്ങളും പാര്‍ക്കിങ്ങ് സൗകര്യവും ധ്യാനകേന്ദ്രത്തില്‍സജീകരിക്കും.

ധ്യാനം നടക്കുന്ന ഡിവൈന്‍ ധ്യാനകേന്ദ്രത്തിന്റെ വിലാസം :
Divine Retreat Center
St. Augustines Abbey,
St. Augustines Road
Ramsgate, Kent – CT11 9PA
കൂടുതല്‍ വിവരങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും ബുക്കിംഗിനും ബന്ധപ്പെടുക :
Fr. Joseph Edattu VC

You must be logged in to post a comment Login