റിബല്‍

റിബല്‍

Christ Walking On Shoreline 001ആ ചാട്ടവാറിന്റെ നേരമായില്ലെന്ന് ഇനിയും നിങ്ങള്‍ കരുതുന്നുണ്ടോ? ദേവാലയം ഉള്പ്പെടെ മനുഷ്യന് അഭയമാകാവുന്ന എല്ലാ ആലയങ്ങളും വാണിഭക്കാര്‍ പിടിമുറുക്കിയിരിക്കുന്നു. എല്ലാമെന്നു വെച്ചാല്‍ എല്ലാം തന്നെ, ആതുരാലയം, വിദ്യാലയം ഉള്പ്പെടെ. ഒരു കാലത്തെ പ്രവാചകന്മാര്‍ പോലും സമവായത്തിന്റെയയും വിധേയത്വത്തിന്റെഒയും സുവിശേഷമാണ് പറയുന്നത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ ദേശത്തിന്റെ‍ ആ കഥയുടെ പൊരുള്‍ പോലും അവര്‍ മറന്നു പോയി. എല്ലാവരെയും ഭയപ്പെടുത്തിയിരുന്ന ഒരു സര്പ്പത്തെ കേളികേട്ടൊരു ഋഷി ശകാരിച്ചു. ഇനിമുതല്‍ നീ ഒന്നിനെയും ദംശിച്ചുകൂടാ. ദീര്ഘസഞ്ചാരത്തിനു ശേഷം ഋഷി മടങ്ങിയെത്തുമ്പോള്‍ സകലമാന മനുഷ്യരുടെയും പരിഹാസവും കൈയേറ്റങ്ങളും അനുഭവിച്ച് ആ സര്പ്പം  മൃതപരുവത്തിലെത്തിയിരുന്നു. അമ്പരന്നുപോയ ആചാര്യനോട്‌ തന്റെ വിധേയത്വത്തിന്റെ് വിശ്വസ്തത ആവത്തിച്ചു. അയാളങ്ങനെ പറഞ്ഞ് അതിനെ ശകാരിച്ചു. ദംശിക്കരുതെന്നു മാത്രമല്ലേ പറഞ്ഞത്. ചീറ്റരുതെന്നു പറഞ്ഞിട്ടില്ലല്ലോ. അത്രയെങ്കിലും വേണ്ടേ?

 

യേശുവിലുള്ള വിശ്വാസത്തെക്കുറിച്ചാണ് എല്ലാവരും പറയുന്നത്. യേശുവിന്റെ വിശ്വാസം എന്തെന്നുള്ള അന്വേഷണമാണ് ശരിയായ ആത്മീയ പക്വത. കായ്ക്കാത്ത പ്ലാവിന്റെ് ചുവട്ടില്നിന്ന് വചനമുരുവിട്ടപ്പോള്‍ കിട്ടിയ ചക്കയുടെ പെരുപ്പവും കറണ്ട്പോകുന്നതിനു മുമ്പ് സാരി ഇസ്തിരി ഇടൂ എന്ന് ചെവിയില്‍ മന്ത്രിക്കുന്ന കൃത്യതയുടെ കഥയുമൊക്കെയായി ആദ്യത്തെ കൂട്ടര്‍ അരങ്ങു തകര്ക്കുകയാണ്. ഇതിനൊക്കെ വേണ്ടിയാണ് ഒറ്റവൃണമായി ഒരു കഴുമരത്തില്‍ അയാള്‍ നിലവിളിച്ച് കടന്നുപോയതെന്ന് കരുതിയാല്‍ അത് കഷ്ടമല്ലേ. അത്തരം മനോഭാവങ്ങളില്നി്ന്നുതന്നെയാണ് അമ്പരപ്പിക്കുന്ന വിധത്തിലുള്ള ദേവാലയ സൗധങ്ങള്‍ മത്സരബുദ്ധിയോടെ ഉയര്ന്നു പൊങ്ങുന്നത്. ഇത്തരം മാമാങ്കങ്ങള്ക്കി ടയില്‍ അവന്‍ ജീവിച്ച അപകടംപിടിച്ച വിശ്വാസങ്ങളെ നാം മറന്നുപോയി.

 
ഇതിനിടയിലാണ് ക്ലാവുപിടിച്ചു തുടങ്ങിയ ഒരു പഴയ പദത്തെ തേച്ചുമിനുക്കി എടുക്കേണ്ടത്- റിബല്‍! ഇന്നു പ്രതിലോമകരമായ രീതിയിലാണ് ആ പദമുപയോഗിക്കുന്നതെങ്കിലും അതിന്റെു പൊടിപ്പോ വികാസമോ ഒന്നുമങ്ങനെയായിരുന്നില്ല. ഫ്രഞ്ച് എത്തിമോളജിയില്‍ നിന്നാണ് ആ പദം രൂപപ്പെട്ടത്- Re+bello. ആദ്യത്തേതിനു ആവര്ത്ത നമെന്നും രണ്ടാമത്തേതിന് യുദ്ധമുഖമെന്നുമര്ത്ഥം . നിരന്തര സമരമുഖങ്ങളിലായിരിക്കാനുള്ള പ്രേരണ നിലനിര്ത്തുന്ന ഒരാളെയാണ് ആ പദം കൊണ്ട് നാം അടയാളപ്പെടുത്തേണ്ടത്. കുറച്ചൊരു ഫലിതത്തിന്റെ മേമ്പൊടിയിലും ആ വാക്ക് ഉപയോഗിച്ചു കണ്ടിട്ടുണ്ട്. കച്ചേരി തീരുമ്പോള്‍ എഴുന്നേറ്റുനിന്നു കൂകുന്ന, എതിരെ അദ്ധ്യാപകന്‍ വരുമ്പോള്‍ വെള്ളപ്പൊക്കത്തിലെന്നതുപോലെ മുണ്ടുയര്ത്തി്ക്കെട്ടുന്ന, വണ്വേെയിലൂടെ തിരികെ വാഹനമോടിച്ച് വരുന്ന ചിലരൊക്കെ കരുതുന്നത് തങ്ങള്‍ റിബല്‍ ആണെന്നാണ്‌!
Beware എന്നാണ് ഓരോ ഹൃദയമിടിപ്പിലും ഒരു റിബല്‍ തന്റെ പരിസരത്തോടു മന്ത്രിക്കുന്നത്. ഡിമല്ലോയുടെ കഥയിലെന്നപോലെ: യേശു ഒരു ദിവസം പള്ളിയിലേക്കു വന്നു. പകല്‍ മുഴുവന്‍ വിശ്വാസികളോടൊപ്പം ഇരുന്നു. അന്തിയാകുമ്പോള്‍ തങ്ങളുടെ വീട്ടിലേക്കു വരുവാനുള്ള ക്ഷണത്തെ നിരാകരിച്ച് പള്ളിയില്ത്തന്നെ ഇരുന്നു. നേരം പുലര്ന്നപ്പോള്‍ അവനെ വീണ്ടും കാണുവാനുള്ള കൌതുകത്തില്‍ വിശ്വാസികളെത്തി. യേശുവിനെ കാണാനില്ല. ചുവരിലെ ഭിത്തിയിലെന്തൊക്കെയോ കോറി ഇട്ടിട്ടുണ്ട്. ഏതാണ്ട് എല്ലായിടത്തും തന്നെ. തൂണുകളിലും അള്ത്താരയിലും മുഖപ്പിലും ഒക്കെ. ഒരേ ഒരു വാക്കാണ്‌ ആവര്ത്തിചിട്ടുള്ളത്- Beware – ജാഗ്രത.

 

 

എല്ലാക്കാര്യങ്ങളും ഒന്നുകൂടി അപഗ്രഥിക്കുക. എല്ലാക്കാലവും അതൊക്കെ അങ്ങനെതന്നെ നില്ക്കേ ണ്ടതുണ്ടോ. പലതിനും ഒരു നവീകരണവും പുതുക്കവും ആവശ്യമില്ലേ. നമ്മള്‍ അനുവര്ത്തിച്ചുകൊണ്ടിരിക്കുന്ന ആചാരങ്ങള്‍ ഇനി മൃതമാണെങ്കില്‍ അതിനെ ചുമക്കേണ്ട ബാധ്യതയുണ്ടോ. സ്വാഭാവികമായി ഉണര്ന്നിരിക്കുന്ന ഒരാള്ക്ക്ക നിലനില്ക്കുന്ന സാഹചര്യങ്ങളോട് കലഹിച്ചേ പറ്റൂ. എല്ലാവരും എതെങ്കിലുമൊക്കെ തരത്തില്‍ ആ കലഹത്തില്‍ പങ്കുചേരുന്നുണ്ട്.

 
മനുഷ്യനുവേണ്ടി നടന്ന ജനകീയ വിപ്ലവങ്ങളിലെല്ലാം റിബലുകളുടെ ഇടപെടലുണ്ട്‌, ഭരണപരമായ നീതികളിലും സൗന്ദര്യ യുക്തികളിലും വരെ. മനുഷ്യപക്ഷത്തോടും ഹൃദയമുദ്രകളോടും കൂടി വന്ന എല്ലാ ആവിഷ്ക്കാരങ്ങളിലും മറഞ്ഞിരിക്കുന്നത് റിബലുകളുടെ അപകടകരമായ ജീവിതമാണ്. പൊതുധാരയില്നിന്ന് തെറ്റിപ്പിരിഞ്ഞ് വേറിട്ട ശരീരഭാഷയോടും ചിലപ്പോള്‍ വസ്ത്രങ്ങളോടും കൂടെ ജീവിച്ച അവരെ സമൂഹം എപ്പോഴും സംശയദൃഷ്ടിയോടെ പിന്തുടര്ന്നു്. എന്നാല്‍, അവരാകട്ടെ തങ്ങളുടെ കാലത്തെക്കുറിച്ച് യാതൊരു മുന്വിധികളും കൂടാതെ സര്ഗാ്ത്മകമായ കലഹത്തിന്റെര വിത്തുകളെറിഞ്ഞ് വിളവെടുപ്പിന് കാത്തുനില്ക്കാതെ തലയെടുപ്പോടെ നടന്നുപോയി.

 
ഫ്രെഞ്ചുവിപ്ലവത്തിന്റെെ സാരഥികളിലൊരാളായി ഗണിക്കപ്പെടുന്ന റൂസോ ആണ് റിബലുകളെ ഏറ്റവും നന്നായി വായിച്ചെടുത്തതെന്ന് തോന്നുന്നു. കണ്ഫെഷന്‍ എന്ന പുസ്തകത്തിലാണത്. ഞാന്‍ നിങ്ങളേക്കാള്‍ കേമനല്ലെങ്കിലും നിങ്ങളെക്കാള്‍ വ്യത്യസ്തനാണെന്ന (I may not be better than other people, but at least I’am different) എന്ന ആത്മവിശ്വാസം ആള്ക്കൂ ട്ടത്തിന്റെ മുഖമില്ലായ്മയില്‍ പെട്ടുപോയ കലഹവാസനയുള്ള ഓരോ വ്യക്തിയേയും ജ്വലിപ്പിച്ചു. റൊമാന്റിസത്തെപ്പോലും റിവോള്ട്ട് എന്നാണ് ആദ്യകാലത്ത് വ്യാഖ്യാനിച്ചത്. ഒരുകാലത്ത് ലോകത്തെ ആകമാനം ബാധിച്ച ഹിപ്പിസത്തിന്റെ്യും അസംബന്ധ നാടകവേദിയുടെയും അടിസ്ഥാനം റിബല്‍ ജീവിതങ്ങളായിരുന്നു. രാഷ്ട്രീയമായി കലഹിച്ചവരും ബുദ്ധിപരമായ കുസൃതികളും മിസ്റ്റിക്കല്‍ എന്ന വിശേഷണത്തില്‍ ഇന്നോളം പരിചയമില്ലാത്ത ദൈവാനുഭവത്തെപ്പറ്റി പറഞ്ഞവരും തെളിഞ്ഞും മറഞ്ഞും റിബല്‍ എന്ന വിശേഷണത്തിനര്ഹത നേടി. അസംബന്ധ നാടകങ്ങളിലെല്ലാം ഒരു കിറുക്കന്‍ സ്ഥിരം കഥാപാത്രമായി വന്നു. സൂര്യവെളിച്ചത്തില്‍ റാന്തലുമായി നടക്കുന്ന ഡയോജനിസ്സിനെപ്പോലെ അല്ലെങ്കില്‍ ഇരുട്ടുവോളം വലിയ പാറയുരുട്ടി താഴേക്കിട്ട് പൊട്ടിച്ചിരിക്കുന്ന നാറാണത്തു ഭ്രാന്തനെപ്പോലെ പകര്ന്നാടുമ്പോഴും തങ്ങളുടെ കാലത്തോടുള്ള അസ്വസ്ഥതകളായിരുന്നു അവരുടെ ജീവിതം. പുറംകാഴ്ച്ചകളെക്കാള്‍ ഉള്ക്കാഴ്ചകളില്‍ അഭിരമിച്ച അവര്‍ മറ്റൊരര്ത്ഥകത്തില്‍ സമൂഹ മന:സാക്ഷിയുടെ ആള്‍രൂപമായിരുന്നു.
എല്ലാ ആചാര്യന്മാ്രും തങ്ങളുടെ പരിസരത്തില്‍ അത്തരം ചില അനുരണനങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. മൃഗബലിക്കായി കൊണ്ടുവന്ന ആടുകളിലൊന്നിനെ മോചിപ്പിച്ച്‌ ആടിനേക്കാള്‍ സൗമ്യനായി അതിന്റെി പകരക്കാരനായി നില്ക്കു ന്ന ആ ബുദ്ധഭിക്ഷുവിനെ കാണൂ. അപ്പവും വീഞ്ഞും നേദിച്ചു നല്കുന്നതുവഴി മറ്റൊരു ദേശത്തിലെ മൃഗബലിയെ പരിവര്ത്തേനപ്പെടുത്തുന്ന ആ ഗുരുവിനെയും ഓര്മ്മി്ക്കുക. പുഴയില്‍ മുങ്ങി കല്ലുമായി വന്ന് ശിവപ്രതിഷ്ഠ നടത്തുന്ന നാരായണഗുരുവിനെക്കാണൂ. ദണഡിയാത്രയ്ക്കു പുറപ്പെട്ട ഗാന്ധിജിയെ ഓര്ക്കൂു. എത്ര തലയെടുപ്പോടുകൂടിയാണ് ആ കടപ്പുറത്തുകൂടെ അയാളുടെ കുലീനമായ വരവ്…. എല്ലാവരും വലിയ വിമോചന സ്വപ്നങ്ങളുള്ളവരാണ്.

 
യേശുവുമായി ബന്ധപ്പെട്ട് ഉപയോഗിക്കേണ്ട പദമാണോ ഇതെന്ന സന്ദേഹങ്ങള്‍ ഉള്ളപ്പോള്ത്തിന്നെ ആ പദം യേശുവിലേക്കൊരു താക്കോല്‍ കാഴ്ചയാകുന്നു. തന്റെ് കാലത്തെ ഭംഗിയില്ലാത്ത പരിസരത്തോട് നിരന്തരമായ, സര്ഗാ്ത്മക കലാപങ്ങളിലൂടെ കടന്നുപോയൊരാളെന്ന നിലയില്‍ യേശുവിന് ആ വിശേഷണം എന്തായാലും അപമാനകരമാവില്ല. ഒരു തരത്തിലുമുള്ള അധികാരങ്ങളുടെ വിനീതവിധേയനാകുവാന്‍ അവിടുന്നാഗ്രഹിച്ചിട്ടില്ല. അതിന് മതപരമായ ചില തൊങ്ങലുകളുടെ ആനുകൂല്യമുണ്ടായിരുന്നിട്ടുപോലും. ആ കലാപത്തിന്‍റെ ഫലശ്രുതിയാണ് കുരിശെന്ന കഴുമരം.

 
ഊതിവീര്പ്പിച്ച ദേശീയത മാനവികതയ്ക്ക് നിരക്കാത്ത പദമാണെന്ന് അവിടുന്ന് കരുതി. ഭരിക്കുന്ന രാജാവിനെ കുറുക്കനെന്നു പരസ്യമായി അഭിസംബോധന ചെയ്തു. രാജാവിനു മീതെ റോമന്‍ ഭരണകൂടവുമുണ്ടായിരുന്നു. അറിയപ്പെട്ട ലോകത്തിന്റെന മൂന്നില്‍ രണ്ടും കീഴ്പ്പെടുത്തിയിരുന്നുവെന്ന് ഹുങ്ക് പറഞ്ഞിരുന്നവര്‍. സീസറിനുവേണ്ടി പ്രതിഷ്ഠിച്ച ദേവാലയം പോലും ഉണ്ടായിരുന്നു. സീസറിന് കപ്പം കൊടുക്കുന്നത് ശരിയോ തെറ്റോ എന്ന ചോദ്യത്തിന് ആ ചെറുപ്പക്കാരന്റെ് നിലപാടറിയുക എന്ന കൃത്യമായ ലാക്കുണ്ടായിരുന്നു. കപ്പം കൊടുക്കുന്ന നാണയം ചൂണ്ടിക്കാട്ടി യേശു പറഞ്ഞു. സീസറിനുള്ളത് സീസറിന് ദൈവത്തിനുള്ളത് ദൈവത്തിന്. സൂചന വ്യക്തമാണ്. നാണയത്തില്‍ സീസറിന്റെ മുദ്ര പതിഞ്ഞു കിടക്കുന്നതുപോലെ നിന്റെ. ചങ്കില്‍ ദൈവിക മുദ്ര പതിഞ്ഞു കിടപ്പുണ്ട്. അതിന്റെത അര്ത്ഥം ആത്യന്തികമായി മനുഷ്യന്‍ ആ പരാശക്തിയുടെ മാത്രം വിധേയനാണ്. നോക്കണം ഈ ദേശത്തെ ഒരു ഗുരു നിലവിളക്കിന് മുമ്പിലിരുന്ന് മിഴിപൂട്ടിപ്പാടുന്നത്: ‘അന്നവസ്ത്രാദി മുട്ടാതെ തന്നു രക്ഷിച്ചു ഞങ്ങളെ ധന്യരാക്കുന്ന നീ ഒന്നു തന്നെ ഞങ്ങള്ക്കു തമ്പുരാന്‍.’ ഭൂമിയിലെ തമ്പുരാക്കന്മാരൊക്കെ അനിഷ്ടങ്ങളില്‍ അതൊക്കെ അടിയാര്ക്കു മുടക്കിക്കൊണ്ടാണ് തങ്ങളുടെ കയ്‌പ് കൈമാറിയത്.
ലോകമെമ്പാടുമുള്ള വിമോചനപ്രസ്ഥാനങ്ങള്ക്ക് , മനുഷ്യഗന്ധിയല്ലാത്ത എല്ലാത്തിനോടും കലഹിച്ചുകൊണ്ടിരുന്ന ആ മരപ്പണിക്കാരന്‍ വലിയ പ്രതീകവും പ്രതീക്ഷയുമായി. ഞാന്‍ കടന്നുപോയാലും എന്റെ ദേശത്തിനുമീതെ മഴയായി പെയ്യുമെന്ന ചെഗുവേരയുടെ വരികളില്‍ സുവിശേഷത്തിന്റെ ഈര്പ്പ്മുണ്ട്. എന്നാല്‍, വര്ത്തതമാനത്തില്‍ യേശുവിന്റെ വിമോചനസ്വഭാവമുള്ള വായനകള്ക്ക് ഒരു മയക്കം സംഭവിച്ചതുപോലെ തോന്നുന്നു. എല്ലാ നുകങ്ങളും എടുത്തു മാറ്റുന്നതാണ് ദൈവത്തിനു പ്രിയമുള്ള ആരാധനയെന്ന് ഒരു പ്രസംഗപീഠത്തില്‍നിന്നും ആരും ഇപ്പോള്‍ നിലവിളിച്ച് പറയുന്നില്ല. മനുഷ്യനെ തലകുനിച്ച് നില്ക്കാന്‍ പ്രേരിപ്പിക്കുന്ന, അവന്റെ് തോളെല്ലുകള്‍ പൊടിച്ചു കളയുന്ന നുകങ്ങളുള്ളിടത്തോളം കാലം തനിക്ക് ആരാധനപോലും ആവശ്യമില്ലെന്ന് പറയുന്ന ദൈവസങ്കല്പ്പ ത്തിന്റെ പ്രതിധ്വനികളാണ് യേശുവിലൂടെ അനുനിമിഷം ഉയര്ന്നത്.

 
ഇതൊന്നും അരാജകത്വത്തിലേക്കുള്ള ക്ഷണമായിരുന്നില്ല. അവിടെയാണ് റിബലെന്ന വിശേഷണത്തില്‍ ഇനിയും സംഭവിക്കേണ്ട സമഗ്രപാഠം. സകലത്തിനേയും നശിപ്പിക്കുവാന്‍ ഒരു തീപ്പെട്ടിക്കൊള്ളി മതി. ഇത്തരം കലഹങ്ങളിലൂടെ താന്‍ ഒന്നിനെയും നശിപ്പിക്കുകയല്ല പൂര്ത്തി യാക്കുകയാണ് ചെയ്തതെന്ന ചങ്കുറപ്പാണ് ഇതിന്റെ് അനുബന്ധവിചാരം. നിയമം ലംഘിക്കുന്ന ഒരാള്‍ അത് പൂര്ത്തി യാക്കുകയാണ് എന്നു പറയുന്നതിന്റെ വൈരുദ്ധ്യം എങ്ങനെയാണ് വിശദീകരിക്കപ്പെടേണ്ടത്. പൂര്ണ്ണരതയെന്ന വേദപുസ്തകസൂചനയ്ക്ക് സ്നേഹപൂര്വ്വം എന്നാണര്ത്ഥം . എന്റെ് പിതാവിനെക്കണക്ക് പരിപൂര്ണ്ണനാകുക എന്നൊക്കെയുള്ള തിരുവചന ധ്യാനത്തില്നിെന്ന് ആര്ക്കും സ്വയം വെളിപ്പെട്ടു കിട്ടാവുന്ന കാര്യങ്ങളാണിത്. നാലു തരത്തിലായിരുന്നു നിയമം എന്ന പദം അക്കാലത്ത് ഉപയോഗിച്ചിരുന്നത്- പത്തുകല്പന, പഞ്ചഗ്രന്ഥങ്ങള്‍, നിയമവും പ്രവാചകന്മാരും, ഇവയ്ക്കുമീതേ ഉണ്ടായ ഓരോ കാലങ്ങളിലെ വ്യാഖ്യാനങ്ങള്‍. ദൈവ നിവേശിതമായ, കാലാകാലങ്ങളിലായി കൈമാറ്റം ചെയ്യപ്പെട്ട, ആ സഞ്ചിത വിസ്മയത്തിന് മീതെ- വിജ്ഞാനത്തിനു മീതെ ഒരു പുള്ളിയോ വള്ളിയോ അവിടുന്ന് കൂട്ടി ചേര്ത്തി്ല്ല. കലഹിച്ചത് ഒടുവില്‍ പരാമര്ശിച്ച കാര്യത്തോടാണ്. മനുഷ്യന്‍ രൂപപ്പെടുത്തിയ കരുണയില്ലാത്ത ദാര്ഷ്ട്യ ത്തിന്റെ മറുപദമായി മാറാവുന്ന ചട്ടങ്ങളോട്. അതിലേക്ക് സ്നേഹം സന്നിവേശിപ്പിക്കുകയാണ് തന്റെ‍ ധര്മ്മാമെന്ന് അവന്‍ കരുതി. അതിനുവേണ്ടി ഏതറ്റവും വരെ അയാള്‍ പോകും. എന്തിനോടും കലഹിക്കും. എന്തുവിലയും കൊടുക്കും. റിബലായിരിക്കുക എന്നത് അവബോധത്തിലേക്ക് ഉണരുക എന്നതാണ് എന്ന് ആ പേരില്‍ തന്നെ ഗ്രന്ഥമെഴുതിയ ആല്ബരര്ട്ട്ന കാമുവിന്റെല വരികള്‍ ഇതിനോടു ചേര്ത്തു വായിക്കാം. സൃഷ്ടിപരമായ ജീവിതമാണ് ശരിയായ കലഹമെന്ന് മറ്റൊരു ഗുരു. മനുഷ്യനേക്കാള്‍ വലുതായി മറ്റൊന്നുമില്ല എന്നു തിരിച്ചറിയുന്നവര്‍ സാബത്തുകള്‍ ലംഘിച്ചോട്ടെ. Man is the ultimate.

 
വേദപുസ്തകത്തില്‍ നിന്ന് മൂര്ച്ചയുള്ളോരു ചിത്രം മനസ്സിലേക്കു വരുന്നു. ആള്ക്കൂട്ടം ഒരിക്കലവനെ രാജാവായി നിര്ണ്ണയിച്ചതാണ്. അവനോ, അവരുടെ ഇടയിലൂടെ നിര്മ്മമതയോടെ കടന്നുപോയി. സിനിമാഭാഷയില്‍ ഇനിയൊരു ജംബ്കട്ട്. സ്വാതന്ത്ര്യത്തിന്റെ. പ്രഭാതത്തില്‍ ഉന്മാദത്തോളമെത്തുന്ന ആഹ്ലാദാരവങ്ങളുമായി ആടിത്തിമിര്ക്കുന്ന ആള്ക്കൂട്ടം. ഇന്ദ്രപ്രസ്ഥത്തിന്റെ് തെരുവിലാണത്. ഒരാള്‍ എതിര്ദിശയിലേക്ക് തലകുനിച്ച് നടന്നുപോകുന്നുണ്ട്. ബാപ്പുജിയല്ലാതെ മറ്റാരാണ്‌. ഈ ദേശത്തെ ഏറ്റവും വലിയ റിബല്‍!

 

ഫാ. ബോബി ജോസ് .

13 Responses to "റിബല്‍"

 1. ajy   June 7, 2015 at 12:50 pm

  wow, deep message, hard to understand and follow.Now a days evil spirit work through this kapada preachers ..

  • Shibin   June 7, 2015 at 1:39 pm

   Pity on you ajy…

   Criticism is good when it is productive and when u the fullness of that person or context.

   But critics with a pseudo name and non-justified comments wouldn’t be tolerated by any educated or someone with common sense… Praise be to Son of Man…xx

   • Francis   June 10, 2015 at 6:55 am

    Please feel pity for yourself. Because, you are just following the world and flowing with the stream. Follow Jesus’s way of life. Love each other, Forgive and then you can live with GOD.

 2. kuruppan   June 7, 2015 at 2:10 pm

  please me Fr e mail or Tel no

 3. alexanderlinda   June 7, 2015 at 5:55 pm

  If someone can not go with the majority even if that person tries to bring most harmony his or her path will be ridiculously hard or even perish soon. A different approach is adopted in this article. Fr. Bobby is a deep thinker and a great lover of humanity beyond the religious walls.

 4. pulli   June 8, 2015 at 1:27 am

  ഞായറാഴ്ച കുര്‍ബാനക്ക് പോകാത്തത്തിനു ഒരു കാരണം ഇടക്കുള്ള പ്രസംഗം സഹിക്കണമല്ലോ എന്ന് പേടിച്ചാണ്, ഭൂരിഭാഗവും വേറെയൊരു ലോകത്തായിരിക്കും ആ സമയത്ത് സിനിമക്കൊക്കെ ഇടവേള ഉള്ള പോലെ ( ഗായകവീരന്മാര്‍ അവരുടെ കഴിവ് തെളിയിക്കുമ്പോഴും കീ ബോര്‍ഡ്‌ കരോക്കെ കൊഴുക്കുമ്പോഴും ഈ ശലല്യമോന്നും ഇല്ലാതെ എല്ലാവരും ഒരുമിച്ചു യാതൊരു താളവുമില്ലാതെ സന്തോഷമായി പാട്ട് പാടി കുര്‍ബാന കണ്ട കാലവും പറയേണ്ടി വരുന്നു)ബോബിയുടെ ചിന്തകളും എഴുത്തും അതുപോലല്ല ശരിക്കും പിടിച്ചു കുടഞ്ഞുകളയും ക്രിസ്തുവിനെപോലെയോ ഓഷോയെപോലെയോ ഒക്കെ, കൃസ്തുവിനെയും എന്നെയും വിളക്കിചേര്‍ത്ത ഒരു ഘടകം ബോബിയുടെ ചിന്തകളാണെന്ന് സന്തോഷത്തോടെ ഞാന്‍ ഓര്‍ക്കുന്നു.

 5. Vbaj   June 8, 2015 at 6:35 am

  Fr. I am happy that still the thoughts of Jesus existing in this competitive world, by human like you, as well Rebel

 6. fr George varghese   June 8, 2015 at 8:41 am

  Thanks forYour rebell
  It will help us to be a good rebell in our church ministry

 7. abraham   June 8, 2015 at 12:12 pm

  പാണ്ഡ്യത്യ പ്രകടനത്തിള്ള ഒരു വികല ശ്രമമെന്നതിനപ്പുറം ഇതിലൊന്നുമില്ല. വലിയൊരു ഫിലോസഫറാനെന്നുള്ള ഭാവം പ്രകടിപ്പിക്കുന്നുണ്ട്. ക്രിസ്തുവെന്ന സത്യത്തില്‍ നിന്ന് ജനങ്ങളെ അകറ്റുന്ന ഇത്തരം കപട പണ്ഡിതരാണ് സഭയുടെ ശാപം. ചായക്കടയിലെന്നപോലെ എല്ലാമതസ്തരും ഒന്നിച്ചിരുന്ന് ആരാധിക്കുന്നതാണ് തന്റെ സ്വപനമെന്ന് ഇങ്ങേര് മാതൃഭൂമിയിലെഴുതിയിരുന്നു. ക്രിസ്തുവിനെയും ഭദ്രകാളിയേയും ഒന്നിച്ചിരുന്നാരാധിക്കണമെന്ന് പറയുന്നവര്‍ ആരുടെ പുരോഹിതരാണ്? മതസൗഹാര്‍ദ്ദത്തിന്റെ പുകമറ സൃഷ്ടിച്ച് കൈയ്യടിനേടാനുള്ള ഇങ്ങേരുടെ ബാലിശമായ ആശയായിരുന്നു അത്.

  • renuka s manalar   June 12, 2015 at 8:29 pm

   MANUSHYARASHIYEKURICHULLA SWAPNANGAL EZHUTUVAN ETHORU MANUSHYANUM AVAKASHAMUNDU.AA SWAPNANGALODU YOJIKKUKAYO VIYOJIKKUKAYO CHEYYAN VAYANAKKARKKUM AVAKASHAMUNDU.ATANU JANADHIPATYAM.VIYOJIPPINTE PERIL EZHUTHUKARE PRATISTHANATHU NIRTHI VYAKTHIHATYA NADATHUNNATU CONSTRUCTIVE CRITICISM ALLA.REBEL IS AN OUTSTANDING ESSAY.FR.BOBBY JOSE IS NOT ONLY A PRIEST.FR.IS AN ESTABLISHED WRITER IN MALAYALAM LITERATURE.MOREOVER ORUPADU MANUSHYARKKU AA EZHUTHUKAL ASWASAMAKUNNUNDU.

  • Jijo Baby Jose   June 13, 2015 at 6:23 pm

   ആത്മീയ ലൗകായതികത്വം!

   ഒരു പ്രത്യേക രീതിയിലുള്ള മതാത്മകതയോട് ഫ്രാൻസിസ് മാർപാപ്പാ എപ്പോഴും എതിർപ്പിലാണ്. ലൗകിക ആധ്യാത്മികത എന്നു പാപ്പാ അതിനെ വിശേഷിപ്പിക്കുന്നു. ഈ മാരകമായ വൈറസിനെ നേരിടാത്ത ഏതൊരു സഭാനവീകരണവും താത്കാലികമായ ഒരു ഒത്തുതീർപ്പേ ആകുകയുള്ളൂ. ദീർഘകാലത്തിൽ അതു പരാജയപ്പെടുമെന്നും മാർപാപ്പാ കരുതുന്നു.

   എന്താണ് ഈ ആത്മീയ ലൗകായതികത്വം? മാർപാപ്പാ അതിനെ ഇങ്ങനെ വിശദീകരിക്കുന്നു. ഭക്തിയുടെ രൂപത്തിനു പിന്നിൽ, സഭയോടുള്ള സ്‌നേഹത്തിന്റെ പോലും പിന്നിൽ, ഒളിച്ചിരിക്കുന്ന ആധ്യാത്മിക ലൗകായതികത്വം കർത്താവിന്റെ മഹത്ത്വം തേടാതെ, മാനുഷികമഹത്ത്വവും ക്ഷേമവും അന്വേഷിക്കുന്ന കാര്യമാണ്. കർത്താവ് ഫരിസേയരെ കുറ്റപ്പെടുത്തിയത് അതിന്റെ പേരിലാണ്. പരസ്പരം മഹത്ത്വം സ്വീകരിക്കുകയും ഏകദൈവത്തിൽ നിന്നുവരുന്ന മഹത്ത്വം അന്വേഷിക്കാതിരിക്കുകയും ചെയ്യുന്ന നിങ്ങൾക്ക് എങ്ങനെ വിശ്വസിക്കാൻ കഴിയും (യോഹ 5:44). ഇത് യേശുക്രിസ്തുവിന്റെ താത്പര്യം തേടാതെ സ്വന്തം താത്പര്യങ്ങൾ (ഫിലി 2:11) അന്വേഷിക്കുന്ന സൂക്ഷ്മമായ ഒരു മാർഗമാണ്.

   ആത്മീയലൗകായതികത്വം മതത്തെ വ്യക്തിപരമായ നേട്ടത്തിന് ഉപയോഗിക്കാൻ അതിന്റെ വക്താക്കളെ ഇടയാക്കുന്നു. വ്യക്തിപരമായ ദൃശ്യത ഉറപ്പിക്കാനും അവരെ സഹായിക്കുന്നു. ദൈവം, വിശ്വാസം, സഭ, സന്ന്യാസസമൂഹം, ആരാധന, ഭക്തി, പ്രേഷിതത്വം തുടങ്ങിയ എന്തുമാകട്ടെ, അതിനെ ആഘോഷമാക്കുന്നവർ ദൈവത്തെ ഒരു വിഗ്രഹമാക്കുകയാണ് ചെയ്യുന്നത്. ഒരു പൊതു പ്രകടനത്തിന് (show off) അവസരം നല്കുന്ന പ്രത്യേക ദൈവത്തെ അവർ ആരാധിക്കുന്നു. ആ ദൈവം തിരിച്ച് അവർക്ക് സ്തുതിയും ജയഘോഷവും നല്കുന്നു. അവർ ഏതു മതപരമായ പ്രതീകത്തെയും ആഭരണമായി അണിയും. എന്നാൽ, ആ പ്രതീകത്തിന്റെ ആന്തരികാർത്ഥം സൗകര്യപൂർവം വിസ്മരിക്കും. അവർക്കു ദൈവവും ക്രിസ്തുവുമൊക്കെ തങ്ങളെത്തന്നെ ഉയർത്തിക്കാട്ടുന്നതിനുള്ള സൗകര്യപ്രദമായ ആശയമോ പ്രതീകമോ മാത്രമായിരിക്കും.

   എല്ലാവരുംതന്നെ ഈ തിന്മയ്ക്ക് വശംവദരാകാമെന്ന കാര്യം നാം ഓർക്കണം. അതിനാൽ, എങ്ങനെ അതിനെ അതിജീവിക്കാമെന്ന് നാം നമ്മോടു തന്നെ ചോദിക്കേണ്ടതുണ്ട്. ഫ്രാൻസിസ് പാപ്പാ ചില നിർദ്ദേശങ്ങൾ നല്കുന്നുണ്ട്. 1) പ്രീശരെപ്പോലെ ഗർവിഷ്ഠരും അതിരുകടന്ന വൃഥാഭിമാനികളും ആയി പ്രത്യക്ഷപ്പെടാനുള്ള പ്രലോഭനത്തെ അതിജീവിക്കാൻ ആത്മീയനേതാക്കൾ പരിശ്രമിക്കണം. പ്രീശർ തങ്ങളുടെ ആത്മപ്രാധാന്യവും ഭക്തിയും പ്രകടമാക്കുന്നതിന് കഠിനാധ്വാനം ചെയ്യുന്നത് സുവിശേഷത്തിൽ നാം കാണുന്നുണ്ടല്ലോ. ഇവിടെ മാർപാപ്പാ വാക്കുകളുടെ കനം കുറയ്ക്കുന്നില്ല. ചിലയാളുകളിൽ ലിറ്റർജി, സിദ്ധാന്തം, സഭയുടെ പ്രശസ്തി എന്നിവയിൽ മോടി കാട്ടുന്ന മുൻകരുതൽ കാണാം. സഭയുടെ ജീവിതത്തെ കാഴ്ചബംഗ്ലാവിലെ കാഴ്ചവസ്തുവായി തീർക്കുകയാണ് അവർ ചെയ്യുന്നത്. മറ്റുചിലർ സാമൂഹികവും രാഷ്ട്രീയവുമായ ലാഭത്തിനുവേണ്ടിയും തങ്ങളുടെ കഴിവ് പ്രദർശിപ്പിക്കുന്നതിനു വേണ്ടിയും കാണപ്പെടാനുള്ള താത്പര്യത്തിനു വേണ്ടിയും ആത്മീയകാര്യങ്ങളെ ഉപയോഗിക്കുന്നു (സുവിശേഷത്തിന്റെ സന്തോഷം, 95).

   ആധ്യാത്മികനേതാക്കൾക്ക് ഇത് ഒരു വെല്ലുവിളിയാകാമെന്ന് പാപ്പാ കരുതുന്നു. ആത്മീയനേതാക്കൾക്കുണ്ടാകാവുന്ന 15 രോഗങ്ങളെക്കുറിച്ച് അടുത്തകാലത്ത് മാർപാപ്പാ പറഞ്ഞത് ഓർക്കുക (പ്രസംഗം, വത്തിക്കാൻ കൂരിയായിലെ അംഗങ്ങൾക്ക്, 2013 ഡിസം. 22). തങ്ങളെത്തന്നെ ദൃശ്യമാക്കുന്നതിനുവേണ്ടി പീഠത്തിൽ സ്ഥാപിക്കുന്നതാണത്. അങ്ങനെ അവർ തങ്ങളെത്തന്നെ ഒരുതരത്തിലുള്ള അർദ്ധദൈവങ്ങളാക്കുന്നു. അതായത് വിഗ്രഹമാക്കുന്നു. തങ്ങളുടെ പ്രവർത്തനങ്ങൾ ഒരുതരം സൂക്ഷ്മമായ വിഗ്രഹാരാധനയ്ക്കുള്ള ക്ഷണവുമാക്കുന്നു. അതു പരാജയപ്പെട്ടാൽ മെച്ചപ്പെട്ട രണ്ടാമത്തെ കാര്യം തിരഞ്ഞെടുക്കാനായിരിക്കും ശ്രമം. ദൈവത്തിന്റെ വക്താക്കളും സംരക്ഷകരുമാകുക. വിശ്വാസത്തിന്റെ കാര്യത്തിൽ തീവ്രവാദികൾ – മതഭ്രാന്തന്മാർ – ആകുക.

   ആത്മീയലൗകായതികത്വം ആധ്യാത്മികനേതാക്കൾക്കു മാത്രമുള്ള പ്രലോഭനമല്ല. പ്രേഷിതപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന ആർക്കുമുണ്ടാകാവുന്ന പ്രലോഭനമാണിത്. വിദ്യാഭ്യാസമോ പ്രസംഗമോ സൗഖ്യദായകശുശ്രൂഷയോ തുടങ്ങിയ എന്തു പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കുമുണ്ടാകാം. രണ്ടു വഴികളിൽ ഈ ലൗകായതികത്വം പ്രകടമാകുന്നു. ജ്ഞാനവാദത്തോടുള്ള ആകർഷണമാണ് ഒന്നാമത്തേത്. വ്യക്തിനിഷ്ഠമായ വിശ്വാസമാണത്. അത് വ്യക്തിയെ സ്വന്തം ചിന്തകളിലും തോന്നലുകളിലും അതിന്റെ ഏകതാത്പര്യം തളച്ചിടും. അതിന്റെ ഏകതാത്പര്യം ഒരു തരം അനുഭവമോ ആശയസംഘാതമോ വിവരങ്ങളുടെ കഷണങ്ങളോ മാത്രമായിരിക്കും. രണ്ടാമത്തേത് സ്വയം മുഴുകുന്ന പ്രൊമേത്തേയൻ നവീന പെലാജിയനിസമാണ്. അവർ സ്വന്തം ശക്തിയിൽ മാത്രം വിശ്വസിക്കുന്നു. തങ്ങളെ മറ്റുള്ളവരെക്കാൾ ശ്രേഷ്ഠരായും പ്രകാശിതരായും കാണുന്നു. ഇത് ഒരുതരം മനുഷ്യകേന്ദ്രീകൃത അന്തർവർത്തിത്വത്തിന്റെ പ്രകാശനമാണെന്ന് മാർപാപ്പാ പറയുന്നു (സുവിശേഷത്തിന്റെ സന്തോഷം, 94). ഇരുവരും ക്രിസ്തുവിനെയും പൂർണസത്യത്തെയും സുവിശേഷത്തെയും അപ്രസക്തമാക്കുന്നു.

   ആത്മീയലൗകായതികത്വം എല്ലാറ്റിന്റെയും കേന്ദ്രത്തിൽ ഒരാൾ സ്വയം പ്രതിഷ്ഠിക്കുന്നതാണ്. ഈശോ ഏറ്റവും രൂക്ഷമായി വിമർശിച്ചത് പ്രീശരുടെ കപടനാട്യത്തെയാണ്. ദൈവത്തിന്റെ പേരിൽ തങ്ങളെത്തന്നെ അങ്ങേയറ്റം മഹത്വീകരിക്കാൻ ശ്രമിച്ചതാണ് അതിനു കാരണം. ആത്മീയലൗകായതികത്വത്തിനെതിരേ സന്ധിയില്ലാ സമരം ചെയ്യുന്ന മാർപാപ്പാ നമ്മെ ഓർമ്മിപ്പിക്കുന്നത് രണ്ടായിരം വർഷം കഴിഞ്ഞിട്ടും ഈ പ്രലോഭനം ഇപ്പോഴും നിലനില്ക്കുന്നുവെന്നതാണ്. നവമായി ക്രിസ്തുവിന്റെ പാത തുടരുന്നതുവഴിയേ ആത്മീയലൗകായതികത്വത്തിന്റെ കെണികളെ അതിജീവിക്കാൻ കഴിയുള്ളൂവെന്ന് മാർപാപ്പാ നമ്മെ പഠിപ്പിക്കുന്നു. ഈശോ പ്രസംഗിച്ച സുവിശേഷാത്മക ലാളിത്യത്തിലേക്ക് തിരിച്ചുപോകാൻ അദ്ദേഹം സഭയോട് ആവശ്യപ്പെടുകയും ചെയ്യുന്നു. നിരന്തരവും നിറുത്താത്തതുമായ ഒരു വിവേചിക്കലിന് നാം തയ്യാറാകണമെന്നതാണ് മാർപാപ്പായുടെ ആഹ്വാനം. നമ്മുടെ ഓരോ പ്രവർത്തനത്തിനും മുമ്പിൽ നാം നമ്മോടുതന്നെ ചോദിക്കണം: ഇതാണോ ദൈവം നമ്മിൽനിന്ന് ആവശ്യപ്പെടുന്നത്? വിജയപ്രദമായി ഈ വിവേചിക്കൽ നടത്തുന്നതിനു നമുക്കും പ്രാർത്ഥനയും വിചിന്തനവും വേണം. വെറും ആത്മകേന്ദ്രീകൃതപ്രവർത്തനവും നല്ല വികാരവും അന്ധമായ അനുകരണവും പോരാ എന്നർത്ഥം.

   ഫാ. ജോസ് കോട്ടയിൽ
   http://almayasabdam.blogspot.co.uk/2015/06/blog-post_25.html?showComment=1434199178759

 8. Dr KT Paulachan Clinical Psychologist   June 9, 2015 at 2:58 pm

  Hi Father I have all most all books you have written. I would like to ask people who criticize fr. to read his books! Fr. I have a request to you, please read K P Appan who was great Malayalam Teacher. He has written a book ” Bible Vellichathenta Kavacham”. Rebel is an excellent essay.

You must be logged in to post a comment Login