റിമിനി മീറ്റിങ്ങിന് മുന്നോടിയായി പാപ്പയുടെ സന്ദേശം

റിമിനി മീറ്റിങ്ങിന് മുന്നോടിയായി പാപ്പയുടെ സന്ദേശം

വത്തിക്കാന്‍ സിറ്റി: ആളുകള്‍ക്കിടയിലുള്ള സൗഹൃദത്തിനു വേണ്ടി എല്ലാ വര്‍ഷവും ഇറ്റാലിയന്‍ നഗരമായ റിമിനിയില്‍ വച്ചു നടത്തുന്ന ‘റിമിനി മീറ്റിങ്ങിന്” മുന്നോടിയായി ഫ്രാന്‍സിസ് പാപ്പ സന്ദേശമയച്ചു. വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയെട്രോ പരോളിന്‍ ഒപ്പുവച്ച കത്തിലാണ് പാപ്പ തന്റെ സന്ദേശം കൈമാറിയത്.

‘നീ എനിക്ക് പ്രിയങ്കരനാണ്’ എന്നത് നടക്കുവാന്‍ പോകുന്ന മീറ്റിങ്ങിന്റെ വിഷയമായി തിരഞ്ഞെടുത്തതിനെ ഫ്രാന്‍സിസ് പാപ്പ അഭിനന്ദിച്ചു. ആധുനിക യുഗത്തില്‍ തന്റെ തന്നെ പ്രശ്‌നങ്ങളിലേക്ക് ഒതുങ്ങിക്കൂടി മറ്റുള്ളവരുടെ ദു:ഖങ്ങള്‍ കണ്ടതായി നടിക്കാത്ത ജനതയ്ക്ക് മുന്‍പിലേക്ക് ഇത്തരത്തിലുള്ള വിഷയം അവതരിപ്പാക്കാന്‍ തിരഞ്ഞെടുത്തതിനെ പാപ്പ ധീരമായ പ്രവര്‍ത്തിയെന്ന് വിശേഷിപ്പിച്ചു.

യേശുക്രിസ്തുവിന്റെ സാക്ഷ്യമനുസരിച്ച് മറ്റുള്ളവരെക്കൂടി, അത് ആരുതന്നെയായാലും കൂടെക്കൂട്ടാനുള്ള മനോഭാവം എല്ലാവരിലുമുണ്ടാകട്ടെ. കാരണം തന്റെ കൂടെയുളള ഒരുവനും നശിച്ചു പോകുന്നതിന് ക്രിസ്തു ആഗ്രഹിച്ചില്ല. അതുതന്നെയാവട്ടെ നിങ്ങളുടെയും ചിന്താരീതി. അദ്ദേഹം സന്ദേശത്തില്‍ പറഞ്ഞു.

You must be logged in to post a comment Login