റിയോയിലെ പാവങ്ങള്‍ക്ക് ഭക്ഷണം ത്രീസ്റ്റാര്‍ ഹോട്ടലിലെ പാചക വിദഗ്ദന്റെ വക

റിയോയിലെ പാവങ്ങള്‍ക്ക് ഭക്ഷണം ത്രീസ്റ്റാര്‍ ഹോട്ടലിലെ പാചക വിദഗ്ദന്റെ വക

റിയോ: 2016ലെ ഒളിംമ്പിക്‌സ് വേദിയായ റിയോ ഡി ജനീറോയിലെ പാവങ്ങളുടെ വയറു നിറയ്ക്കുന്നത് ഒരു പറ്റം അന്താരാഷ്ട്ര പാചകക്കാര്‍ ചേര്‍ന്നാണ്. ഇറ്റലിയില്‍ നിന്നുള്ള പാചകവിദഗ്ദരായ മസിമ്മോ ബൊട്ടൂര, ബ്രസീലിലെ ഡേവിഡ് ഹേര്‍ട്ട്‌സ്, റെഫെറ്റോറിയോ എന്നിവരാണ് ഒളിംമ്പിക്‌സ് മത്സരാര്‍ത്ഥികള്‍ക്കും കോച്ചുകള്‍ക്കും ഭക്ഷണം വിളമ്പിയതില്‍ മിച്ചം വരുന്നതുപയോഗിച്ച് നഗരത്തിലെ പാവങ്ങള്‍ക്ക് നല്‍കുന്നത്. ഇവര്‍ക്കായി ദിവസം 5,000 ഭക്ഷണമാണ് പാചകവിദഗ്ദര്‍ ഒരുക്കുന്നത്.

ബൊട്ടൂരയുടെ നേതൃത്വത്തിലുള്ള സൂപ്പ് കിച്ചണാണ് കഴിഞ്ഞ ഒരാഴ്ചയായി റിയോയിലെ ഭവനരഹിതരായവരുടെ ഏക ആശ്രയം. ഇതൊരു സേവനമല്ല, മറിച്ച് സംസ്‌കാരിക പ്രവര്‍ത്തനത്തിന്റെ ഭാഗമാണ്. മൊഡന്നയില്‍ ത്രീ സ്റ്റാര്‍ റസ്റ്റോറന്റ് നടത്തുന്ന ബൊട്ടൂര പറഞ്ഞു.

പാവങ്ങളോട് ഫ്രാന്‍സിസ് മാര്‍പാപ്പ കാണിക്കുന്ന പരിഗണന തനിക്ക് പ്രചോദനമായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരത്തില്‍ ഭക്ഷണം നല്‍കുന്ന രീതി റിയോയില്‍ മാത്രമല്ല ഇദ്ദേഹം പരീക്ഷിച്ചിട്ടുള്ളത്. ഇതിനു മുന്‍പ് ‘മിലാന്‍സ് വേള്‍ഡ്‌സ് ഫെയര്‍’ എക്‌സിബിഷനിലും ഇത്തരത്തില്‍ പ്രവര്‍ത്തിച്ചിരുന്നതായി അദ്ദേഹം പറഞ്ഞു. ലോകമെമ്പാടും വിശപ്പ് അനുഭവിക്കുന്ന 800 മില്യന്‍ ജനങ്ങളുടെ വിശപ്പ് അടക്കുന്നതിനായി ഭക്ഷണം വെറുതെ കളയുന്നതില്‍ നിന്ന് ആളുകളെ ബോധവല്‍ക്കരിക്കണം എന്ന ഉദ്ദേശ്യമാണ് തന്റെ സംരഭത്തിന് പിന്നിലെന്ന് അദ്ദേഹം പറഞ്ഞു.

You must be logged in to post a comment Login