റിയോ ഒളിംപിക്‌സില്‍ പങ്കെടുക്കുന്ന അഭയാര്‍ത്ഥികള്‍ക്ക് ആശംസകള്‍ നേര്‍ന്ന് ഫ്രാന്‍സിസ് പാപ്പ

റിയോ ഒളിംപിക്‌സില്‍ പങ്കെടുക്കുന്ന അഭയാര്‍ത്ഥികള്‍ക്ക് ആശംസകള്‍ നേര്‍ന്ന് ഫ്രാന്‍സിസ് പാപ്പ

റിയോ ഡി ജനീറോ: റിയോ ഡി ജനീറോയിലെ ഒളിംപിക്‌സ് മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനായി തയ്യാറായ അഭയാര്‍ത്ഥി മത്സരാര്‍ത്ഥികള്‍ക്ക് ആശംസകള്‍ നേര്‍ന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ കത്തയച്ചു.

സ്പാനിഷ് ഭാഷയില്‍ എഴുതിയിരിക്കുന്ന കത്തില്‍ ഒളിംപിക്‌സില്‍ പങ്കെടുക്കുന്ന എല്ലാവരുടെയും പേരുകളെടുത്ത് പാപ്പ പരാമര്‍ശിക്കുന്നുണ്ട്.

മത്സരങ്ങളില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും പാപ്പ ആശംസകള്‍ നേര്‍ന്നു. നിങ്ങളുടെ കരുത്തും ധൈര്യവും റിയോ ഡി ജനീറോയില്‍ പ്രകടമാക്കപ്പെടട്ടെ. അത് പിന്നീട് സമാധാനത്തിനും സഹോദര്യത്തിനുമായുള്ള നിങ്ങളുടെ കരച്ചിലായി മാറട്ടെ. കത്തില്‍ പാപ്പ പറഞ്ഞു.

റിയോ ഒളിംപിക്‌സില്‍ പങ്കെടുക്കുന്ന എല്ലാ അഭയര്‍ത്ഥികളെയും കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുന്നതിനായി അവരുമായി ബന്ധപ്പെട്ട പുസ്തകള്‍ താന്‍ വായിച്ചതായി പാപ്പ കത്തില്‍ രേഖപ്പെടുത്തി. എല്ലാവര്‍ക്കുമായി പ്രാര്‍ത്ഥന വാഗ്ദാനം ചെയ്താണ് പാപ്പ തന്റെ
കത്ത് അവസാനിപ്പിച്ചത്.

You must be logged in to post a comment Login