റിയോ ഒളിംമ്പിക്‌സില്‍ ‘ഡൈവിങ്ങില്‍’ വെള്ളി കരസ്ഥമാക്കിയ താരങ്ങളെ ധൈര്യപ്പെടുത്തിയ വചനം

റിയോ ഒളിംമ്പിക്‌സില്‍ ‘ഡൈവിങ്ങില്‍’ വെള്ളി കരസ്ഥമാക്കിയ താരങ്ങളെ ധൈര്യപ്പെടുത്തിയ വചനം

റിയോ: ഇത്തവണ റിയോ ഒളിംമ്പിക്‌സില്‍ സിങ്ക്രണൈസ്ഡ് ഡൈവിങ്ങില്‍ വെള്ളി നേടിയ അമേരിക്കന്‍ വംശജരായ ഡേവിഡ് ബൗദിയായ്ക്കും സ്റ്റീലെ ജോണ്‍സണെയ്ക്കും
മത്സരത്തിന് തൊട്ടുമുമ്പ് ധൈര്യം പകര്‍ന്നതൊരു ബൈബിള്‍ വാക്യമാണ്. വെള്ളത്തിലേക്ക് എടുത്തു ചാടുന്നതിനു മുമ്പ് അവര്‍ ഫിലിപ്പിയുടെ പുസ്‌കം 4മത്തെ അദ്ധ്യായം 6മത്തെ വാക്യം ചൊല്ലി.

ഫിലിപ്പി 4-ാം അദ്ധ്യായം 6-ാം വാക്യം ഇങ്ങനെ പറയുന്നു. “ഒന്നിനെക്കുറിച്ചും ആകുലരാകേണ്ട. പ്രാര്‍ത്ഥനയിലൂടെയും അപേക്ഷയിലൂടെയും കൃതജ്ഞതാസ്‌തോത്രങ്ങളോടെ നിങ്ങളുടെ യാചനകള്‍ ദൈവസന്നിധിയില്‍ അര്‍പ്പിക്കുവിന്‍.”

12 വയസ്സില്‍ ഡൈവിങ്ങിനിടെ അപകടം സംഭവിച്ച ജോണ്‍സണ്‍ പ്രാര്‍ത്ഥനയിലൂടെയാണ് തിരിച്ചു വന്നത്. ഇക്കാര്യം ഒരഭിമുഖത്തിനിടെ അദ്ദേഹം പറഞ്ഞിട്ടുണ്ട്.

You must be logged in to post a comment Login