റിയോ ഒളിമ്പിക്‌സ്; സഭ ജാഗരൂകമാകുന്നു

റിയോ ഒളിമ്പിക്‌സ്; സഭ ജാഗരൂകമാകുന്നു

റിയോ ഡി ജാനെറോ: ഓഗസ്റ്റ് അഞ്ച് മുതല്‍ 21 വരെ നടക്കുന്ന സമ്മര്‍ ഒളിമ്പിക്‌സിനോട് അനുബന്ധിച്ച് ഉണ്ടാകാനിടയുള്ള മനുഷ്യക്കടത്തിനും ലൈംഗികചൂഷണത്തിനുമെതിരെ കന്യാസ്ത്രീകളും വൈദികരും ജാഗരൂകമാകുന്നു. ഇതേക്കുറിപ്പ് പ്ലേ ഫോര്‍ ലൈഫ് എന്ന പേരില്‍ തുടക്കമിട്ട പ്രചരണപരിപാടിയില്‍ മുപ്പതിനായിരത്തോളം കന്യാസ്ത്രീകളും എണ്ണായിരത്തോളം വൈദികരും മൂവായിരത്തോളം ബ്രദേഴ്‌സും പങ്കാളികളാണ്.

സന്ദര്‍ശകരെയും പ്രദേശവാസികളെയും ഏതുതരത്തിലുള്ള ചൂഷണത്തിനും അവര്‍ വിധേയരായേക്കാം എന്നതിന്റെ മുന്നറിയിപ്പുകള്‍ പ്രചരണത്തിന്റെ ഭാഗമായി നല്കിയിട്ടുണ്ട്. പ്രത്യേകിച്ച് കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും എതിരെയായിരിക്കും ചൂഷണം എന്നതിന്റെ സൂചനകളും നല്കിക്കഴിഞ്ഞു.

ടോള്‍ ഫ്രീ നമ്പരായ 100ല്‍ ഇവര്‍ക്ക് വിളിക്കാവുന്നതാണ്. ബ്രസീലിലെ പ്രമുഖനഗരങ്ങളില്‍ ഒന്നാണ് റിയോഡി ജെനാറോ ടൂറിസ്റ്റുകളുടെ ഇഷ്ടസ്ഥലം കൂടിയാണ്.

You must be logged in to post a comment Login