‘റൈസന്‍’ തിയേറ്ററുകളിലേക്ക്…

‘റൈസന്‍’ തിയേറ്ററുകളിലേക്ക്…

ബൈബിള്‍ കഥകള്‍ ഹോളിവുഡിന് പ്രിയങ്കരമാണ് എന്നതിന് വീണ്ടുമൊരു തെളിവു കൂടി. യേശുക്രിസ്തുവിന്റെ ഉത്ഥാനം കേന്ദ്രപ്രമേയമാക്കിയുള്ള റൈസന്‍ ചിത്രീകരണം പൂര്‍ത്തിയാക്കി. ഫെബ്രുവരി 19 ന് ചിത്രം തിയേറ്ററുകളിലെത്തും. ജോസഫ് ഫിന്‍സ് ആണ് ചിത്രത്തിലെ നായകന്‍. ഹാരി പോര്‍ട്ടര്‍ സീരിസിലെ അഭിനേതാവായ ടോം ഫെല്‍ട്ടണും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. മരിയ ബെട്ടോ ആണ് നായിക. സംവിധാനം കെവിന്‍ റെയ്‌നോള്‍ഡ്‌സ്.

റോമന്‍ സൈന്യത്തിലെ അവിശ്വാസിയായ ക്ലാവിയസ് എന്ന ഉദ്യോഗസ്ഥന്റെ കണ്ണിലൂടെ ക്രിസ്തുവിന്റെ ഉത്ഥാനത്തിന്റെ കഥ പറയുകയാണ് ചിത്രം. കുരിശുമരണത്തിനു ശേഷമുള്ള സംഭവങ്ങളാണ് പ്രധാനമായും ചിത്രത്തില്‍ പ്രതിപാദിക്കുന്നത്. ഒടുവില്‍ താന്‍ അന്വേഷിക്കുന്ന സത്യം ക്ലാവിയസ് കണ്ടെത്തുകയാണ്.

ചിത്രത്തിന്റെ പ്രചരണാര്‍ത്ഥം നായകന്‍ ജോസഫ് ഫിന്‍സ് കുടുംബസമേതം റോമില്‍ എത്തുകയും ഫ്രാന്‍സിസ് പാപ്പയെ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. തന്റെ ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ മുഹൂര്‍ത്തമെന്നും ജീവിതത്തില്‍ ഒരിക്കല്‍ മാത്രം ലഭിക്കുന്ന ഭാഗ്യമെന്നുമാണ് മാര്‍പാപ്പയുമായുള്ള കണ്ടുമുട്ടലിനെ ജോസഫ് ഫിന്‍സ് വിശേഷിപ്പിച്ചത്.

You must be logged in to post a comment Login