റോം ആക്രമിക്കുമെന്ന ഭീഷണിയുമായി ഐഎസ് വീഡിയോ

ലണ്ടന്‍: റോം ആക്രമിക്കുമെന്നും ക്രിസ്ത്യന്‍ രാജ്യങ്ങളെ തകര്‍ക്കുമെന്നും ഭീഷണി മുഴക്കിക്കൊണ്ടുള്ള ഐഎസ് വീഡിയോ പുറത്തുവന്നു. ഇസ്ലാമില്‍ ചേരുക, അല്ലെങ്കില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുക എന്നീ രണ്ടു വഴികള്‍ മാത്രമേ നിങ്ങള്‍ക്കു മുന്നിലുള്ളുവെന്നും ഐഎസ് താക്കീതു നല്‍കുന്നു.

ഇഗ്ലണ്ടിലെ പാര്‍ലമെന്റും ഈഫല്‍ ടവറുമൊക്കെ തകര്‍ന്നു വീഴുന്ന ദൃശ്യങ്ങള്‍ കാണിച്ചാണ് ഐഎസിന്റെ വീഡിയോ. കൂടാതെ പാരിസ് ആക്രമണത്തിന്റെും ബ്രസല്‍സ് ആക്രമണത്തിന്റെയും ഭീകരദൃശ്യങ്ങളും വീഡിയോയില്‍ കാണിക്കുന്നുണ്ട്. ഈ ആക്രണണങ്ങളെ മുന്നറിയിപ്പുകളായി കാണണമെന്ന താക്കീതുമുണ്ട്.

അറബി കലര്‍ന്ന ഇംഗ്ലീഷിലാണ് ഐഎസ് ഭീകരന്റെ സംസാരം. ഇന്നലെ പാരിസ്. നാളെ അത് ബര്‍ലിനോ റോമോ ആകാം. പാരിസിലും ബ്രസല്‍സിലും ആക്രമണം നടത്തിയത് അവിശ്വാസികളെയും ഇസ്ലാം മതത്തില്‍ പെടാത്തവരേയും ഇല്ലാതാക്കുന്നതിനു വേണ്ടിയാണെന്നും വീഡിയോയില്‍ പറയുന്നു.

You must be logged in to post a comment Login