റോതര്‍ഹാം സെന്റ് മേരീസ് പള്ളിയില്‍ തിരുനാള്‍, മാര്‍ ജോസഫ് സ്രാമ്പിക്കലും പങ്കെടുക്കും

റോതര്‍ഹാം സെന്റ് മേരീസ് പള്ളിയില്‍ തിരുനാള്‍, മാര്‍ ജോസഫ് സ്രാമ്പിക്കലും പങ്കെടുക്കും

റോതര്‍ഹാം: യുകെയിലെ പ്രമുഖ തിരുനാളിലൊന്നായ റോതര്‍ഹാം സെന്റ് മേരീസ് പളളിയിലെ തിരുനാള്‍ നാളെ ആഘോഷിക്കും. പ്രസ്റ്റണ്‍ രൂപത നിയുക്ത മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അന്നേദിവസം ഇവിടെ എത്തിച്ചേരും.

പരിശുദ്ധ മറിയത്തിന്റെയും വിശുദ്ധ തോമാശ്ലീഹായുടെയും അല്‍ഫോന്‍സാമ്മയുടെയും സംയുക്തതിരുനാളാണ് നാളെ കൊണ്ടാടുന്നത്. മാര്‍ സ്രാമ്പിക്കലിനെ സ്വീകരിക്കാന്‍ ഇടവകസമൂഹം ആവേശത്തോടെയും പ്രാര്‍ത്ഥനയോടെയുമാണ് കാത്തിരിക്കുന്നത്.

You must be logged in to post a comment Login