റോമന്‍ കാത്തലിക്കും കത്തോലിക്കാ മതവും തമ്മില്‍ എന്താണ് വ്യത്യാസം?

റോമന്‍ കാത്തലിക്കും കത്തോലിക്കാ മതവും തമ്മില്‍ എന്താണ് വ്യത്യാസം?

മാര്‍പാപ്പയുമായി ഐക്യത്തിലായിരിക്കുന്ന എല്ലാ സഭാസമൂഹങ്ങളും ഉള്‍പ്പെടുന്നതാണ് കത്തോലിക്കാ മതം. മാര്‍പാപ്പയുമായി ഏതെങ്കിലും തരത്തില്‍ വിട്ടുനില്ക്കുന്ന ഒരു സഭാസമൂഹമുണ്ടെങ്കില്‍ അത് ഒരിക്കലും കത്തോലിക്കാ മതത്തിന്റെ ഭാഗമല്ല.

സ്വയം ഭരണാവകാശമുള്ള നിരവധി കമ്മ്യൂണിറ്റികള്‍ കത്തോലിക്കാ മതത്തിന്റെ ഭാഗമായുണ്ട്. ഇവയെ റീത്തുകള്‍ എന്നാണ് വിളിക്കുന്നത്. ഇത്തരമൊരു റീത്താണ് റോമന്‍ കാത്തലിക്. പാശ്ചാത്യ നാടുകളിലുള്ള കൂടുതല്‍ ക്രൈസ്തവരും ഇതില്‍ ഉള്‍പ്പെടുന്നു.

റോമന്‍ കാത്തലിക് എന്ന് ഒരാളെ വിശേഷിപ്പിക്കുമ്പോള്‍ അദ്ദേഹം മറ്റ് അനേകം റീത്തുകള്‍ പോലെ റോമന്‍ റീത്തില്‍ പെടുന്ന ഒരാള്‍ എന്നാണ് അര്‍ത്ഥം. മാരാനൈറ്റ്, ഉക്രൈയ്‌നിയന്‍, കല്‍ദായന്‍, സീറോ മലങ്കര എന്നിവയെല്ലാം കത്തോലിക്കരാണ്. എന്നാല്‍ റോമന്‍ കത്തോലിക്കരല്ല. അവരെല്ലാം മാരോനൈറ്റ് കത്തോലിക്കരും കല്‍ദായ കത്തോലിക്കരുമാണ്. ഇവരെല്ലാം കത്തോലിക്കരും പോപ്പുമായി ഐക്യത്തിലുള്ളവരുമാണ്.

എല്ലാ റീത്തുകളും തുല്യമാണ്. അവയുടെ ആചാരങ്ങളും പാരമ്പര്യങ്ങളും മാത്രമേ വ്യത്യസ്തമാകുന്നുള്ളൂ.

ബി

 

You must be logged in to post a comment Login