റോമന്‍ തെരുവില്‍ വാഹനത്തിലെത്തി ആരോഗ്യം കാക്കുന്നവര്‍

റോമന്‍ തെരുവില്‍ വാഹനത്തിലെത്തി ആരോഗ്യം കാക്കുന്നവര്‍

വത്തിക്കാന്‍ സിറ്റി: റോമിന്റെ പ്രാന്തപ്രദേശങ്ങളില്‍ ഏതെങ്കിലും രീതിയില്‍ ആരോഗ്യകരമായ ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്ക് സഹായം നല്‍കാന്‍ വണ്ടിയില്‍ സഞ്ചരിക്കുകയാണ് ഒരുപറ്റം ആളുകള്‍. വത്തിക്കാന്‍ സംഭാവന ചെയ്ത വണ്ടിയിലാണ് ഇവര്‍ ജനങ്ങളുടെ അടുക്കലേക്ക് ഞൊടിയിടയില്‍ എത്തുന്നത്.

ഡോക്ടര്‍മാര്‍, നേഴ്‌സുമാര്‍, ഹെല്‍ത്ത് കെയര്‍ പ്രൊഫഷണല്‍സ്, മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ എന്നിവരടങ്ങുന്ന സംഘമാണ് വണ്ടിയില്‍ സഞ്ചരിക്കുന്നത്. വത്തിക്കാന്‍ സിറ്റി ലൈസന്‍സുള്ള വെളളയും നീലയും വരകള്‍ നിറഞ്ഞ ആര്‍വി-ൈസ്റ്റല്‍ വാഹനത്തിലാണ് ഇവര്‍ തങ്ങളുടെ ശുശ്രൂഷയില്‍ ഏര്‍പ്പെടുന്നത്.

മെഡിക്കല്‍ വോളണ്ടിയേഴ്‌സ് അസോസിയേഷനില്‍ ഉള്‍പ്പെടുന്ന ആളുകളാണ് ശുശ്രൂഷകര്‍. ഇവരില്‍ ഭൂരിഭാഗം ആളുകളും സ്ത്രീകളാണ്.

You must be logged in to post a comment Login