റോമന്‍ പൊതുസമൂഹത്തിനായി പത്രോസിന്റെ ജയില്‍ തുറന്നു

റോമന്‍ പൊതുസമൂഹത്തിനായി പത്രോസിന്റെ ജയില്‍ തുറന്നു

വത്തിക്കാന്‍ സിറ്റി: ലോകത്തിലെ തന്നെ ക്രിസ്ത്യാനികളുടെ ചരിത്രപരമായ സ്ഥലമെന്ന് അറിയപ്പെടുന്ന വിശുദ്ധ പത്രോസിന്റെ ജയില്‍ പൊതു ജനങ്ങള്‍ക്കായി തുറന്നു കൊടുക്കും. ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇനിമുതല്‍ റോം സന്ദര്‍ശിക്കാനെത്തുന്നവര്‍ക്ക് പഴകാല ചിത്രങ്ങളും പുരാതന രചനാശില്പങ്ങളും ആസ്വദിക്കാനുള്ള അവസരം ലഭിക്കും.

റോമന്‍ ഫോറത്തിന് കീഴില്‍ സെന്റ് ജോസഫ് ഓഫ് ദ കാര്‍പെന്റേഴ്‌സ് ദേവാലയത്തിനടിയില്‍ സ്ഥിതി ചെയ്യുന്ന ജയില്‍ വര്‍ഷങ്ങള്‍ പഴക്കമുള്ളതാണ്. റോമന്‍ ഭരണാധികാരിയുടെ ശത്രുക്കളെ മാത്രമാണ് ഇവിടെ പണ്ട് ജയിലില്‍ അടച്ചിരുന്നത്. അപ്പസ്‌തോലന്‍മാരായ പത്രോസും പൗലോസും ഇതില്‍ ഉള്‍പ്പെടും.

ജയിലുമായി ബന്ധപ്പെട്ട് പുരാതനമായ പല കഥകളും നിലനില്‍ക്കുന്നുണ്ട്. വിശുദ്ധ പത്രോസിനെ ജയിലില്‍ അടച്ചപ്പോള്‍ അവിടെ വച്ച് അദ്ദേഹം ഒരു കല്ല് തകര്‍ക്കുകയും അവിടെ നിന്ന് പുറപ്പെട്ട ജലം ഉപയോഗിച്ച് ജയിലിലെ തടവുകാര്‍ക്ക് ജ്ഞാനനസ്‌നാനം നല്‍കുകയും ചെയ്തു എന്ന് പറയപ്പെടുന്നു. എന്നത് ഇത്തരത്തില്‍ പ്രചരിക്കുന്നയൊരു കഥയാണ്.

You must be logged in to post a comment Login