റോമന്‍-സാന്‍ ലോറെന്‍സോ ഡി അല്‍മാഗ്രോ ഫുട്‌ബോള്‍ ടീമഗംങ്ങള്‍ പാപ്പയുമായി കൂടിക്കാഴ്ച നടത്തി

റോമന്‍-സാന്‍ ലോറെന്‍സോ ഡി അല്‍മാഗ്രോ ഫുട്‌ബോള്‍ ടീമഗംങ്ങള്‍ പാപ്പയുമായി കൂടിക്കാഴ്ച നടത്തി

വത്തിക്കാന്‍ സിറ്റി: ശനിയാഴ്ച നടക്കുന്ന ഫുട്‌ബോള്‍ മത്സരത്തിന് മുന്നോടിയായി ഫ്രാന്‍സിസ് മാര്‍പാപ്പ റോമന്‍ – സാന്‍ ലോറന്‍സോ ഡി അല്‍മാഗ്രോ ടീമഗംങ്ങളുമായി ബ്യൂണോ ഐറിസില്‍ കൂടിക്കാഴ്ച നടത്തി.

ഫ്രാന്‍സിസ് പാപ്പയുടെ ബഹുമാനാര്‍ത്ഥം രണ്ടു ടീമഗംങ്ങളും ശനിയാഴ്ച ചാരിറ്റി മാച്ച് നടത്തും. ഇതില്‍ നിന്ന് ലഭിക്കുന്ന വരുമാനം മധ്യ ഇറ്റലിയില്‍ കഴിഞ്ഞയാഴ്ച ഉണ്ടായ ഭൂകമ്പത്തില്‍ തകര്‍ന്ന പ്രദേശങ്ങളുടെ പുനരുദ്ധാരണ ചടങ്ങുകള്‍ക്കായി മാര്‍പാപ്പ നല്‍കും.

ഭൂകമ്പ കെടുതിയില്‍ വലയുന്ന ഇറ്റലിയിലെ ജനങ്ങളുടെ കഷ്ടപ്പാടുകള്‍ മനസ്സിലാക്കി അവരെ സഹായിക്കാന്‍ മുന്നിട്ടിറങ്ങിയ കായികാംഗങ്ങളുടെ ഉദാരമനസ്ഥിതിയെ ഫ്രാന്‍സിസ് മാര്‍പാപ്പ പ്രശംസിച്ചു.

You must be logged in to post a comment Login