റോമിലെ കന്യാസ്ത്രീകള്‍ക്ക് ഫ്രാന്‍സിസ് പാപ്പയുടെ ‘സര്‍പ്രൈസ്’

റോമിലെ കന്യാസ്ത്രീകള്‍ക്ക് ഫ്രാന്‍സിസ് പാപ്പയുടെ ‘സര്‍പ്രൈസ്’

റയിറ്റി: മുന്‍കൂട്ടി മുന്നറിയിപ്പു നല്‍കാതെയുള്ള ഫ്രാന്‍സിസ് പാപ്പയുടെ സന്ദര്‍ശന വാര്‍ത്ത പുതിയതല്ല.  പാപ്പയുടെ ഇത്തവണത്തെ ‘സര്‍പ്രൈസ്’ സന്ദര്‍ശനം റോമിന്റെ വടക്കന്‍ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന രണ്ട് കന്യാസ്ത്രീ മഠങ്ങളിലാണ്.

ബോര്‍ഗോ സാന്‍ പിയട്രോയിലെ വിശുദ്ധ ഫിലിപ്പ മരേരിയുടെ ഫ്രാന്‍സിസ്‌കന്‍ സന്യാസ സഭയിലെ സിസ്റ്റേഴ്‌സിനെയും കര്‍സോളിയിലെ ഹോളി ഫേയ്‌സ് ഓഫ് അവര്‍ ലോര്‍ഡ് ജീസസ് ക്രൈസ്റ്റ് സഭാസമൂഹത്തിലെ ബനഡിക്ടന്‍ സന്യാസിനികളെയുമാണ് പാപ്പ ചൊവ്വാഴ്ച സന്ദര്‍ശിച്ചത്.

റയിറ്റി ബിഷപ്പായ ഡൊമിനിക്കോ പോംപിള്ളിയും അദ്ദേഹത്തിന്റെ സഹായിയായ സിറ്റര്‍ ഏയ്ജല സെവര്‍നിയോയും പാപ്പയെ അനുഗമിച്ചു.

You must be logged in to post a comment Login