റോമിലെ പ്രഥമ വനിതാ മേയര്‍ പാപ്പയെ കണ്ടു

റോമിലെ പ്രഥമ വനിതാ മേയര്‍ പാപ്പയെ കണ്ടു

റോമിന്റെ പുതിയ മേയര്‍ വിര്‍ജിനിയാ റഗ്ഗി വെള്ളിയാഴ്ച ഫ്രാന്‍സിസ് പാപ്പായുമായി സ്വാകാര്യ കൂടിക്കാഴ്ച നടത്തി. 37 കാരിയായ വിര്‍ജിനിയാ റഗ്ഗി റോമിലെ ആദ്യത്തെ വനിതാ മേയര്‍ മാത്രമല്ല, റോം നഗര കൗണ്‍സിലിന്റെ തലപ്പത്തിരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ആള്‍ കൂടിയാണ്.

കഴിഞ്ഞ മാസം നടന്ന തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയ റെഗ്ഗി റോമാ നഗരത്തിന്റെ കാതലായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. റോമില്‍ ജീവിക്കുന്ന ഏറ്റവും പാവപ്പെട്ടവരായ മനുഷ്യരുടെ വീഡിയോ ചിത്രങ്ങളും വീഡിയോ സന്ദേശങ്ങളും റെക്കോര്‍ഡ് ചെയ്ത് തന്റെ ടാബ്ലറ്റില്‍ റഗ്ഗി പാപ്പായെ കാണിച്ചു.

വിസ്മൃത റോമിന്റെ ശബ്ദം എന്നു റഗ്ഗി വിശേഷിപ്പിച്ച ആ സന്ദേശങ്ങള്‍ പാപ്പായുടെ നവോത്ഥാന ശ്രമങ്ങള്‍ക്ക് ആശംസ നേരുന്നതും ആയിരുന്നു. അതേസമയം വാണിജ്യകാര്യങ്ങളില്‍ വ്യാപൃതരായിരിക്കുന്ന സഭയുടെ ചില വസ്തുവകകള്‍ക്ക് നികുതിയിളവു കല്പിച്ചിരിക്കുന്നത് നിര്‍ത്തലാക്കണമെന്നും മേയര്‍ പാപ്പായോട് അഭ്യര്‍ത്ഥിച്ചു.

ഫ്രാന്‍സിസ് പാപ്പായുടെ മനുഷ്യത്വം തന്നെ ആഴത്തില്‍ സ്പര്‍ശിച്ചു എന്ന് കൂടിക്കാഴ്ചയ്ക്കു ശേഷം റഗ്ഗി പറഞ്ഞു. ഫ്രാന്‍സിസ് പാപ്പായെ സന്ദര്‍ശിക്കുന്ന മൂന്നാമത്തെ റോമ മേയറാണ് റഗ്ഗി.

You must be logged in to post a comment Login