പ്രസിദ്ധ ഭൂതോച്ചാടകന്‍ ഗബ്രിയേല്‍ അമോര്‍ത്ത് നിര്യാതനായി

പ്രസിദ്ധ ഭൂതോച്ചാടകന്‍ ഗബ്രിയേല്‍ അമോര്‍ത്ത് നിര്യാതനായി

റോം: റോമന്‍ രൂപതയിലെ പ്രസിദ്ധ ഭൂതോച്ചാടകനായ വൈദികന്‍ ഗബ്രിയോല്‍ അമോര്‍ത്ത്  മരണമടഞ്ഞു.91 വയസായിരുന്നു.

പിശാചുക്കളുമായുള്ള യുദ്ധത്തില്‍ നിന്നും അദ്ദേഹമിപ്പോള്‍ വിശ്രമിക്കുന്നതായി സ്പാനിഷ് ദൈവശാസ്ത്രഞ്ജനായ വൈദികന്‍ ഫാ. ജോസ് അന്റോണിയോ ഫോര്‍ട്ടിയ പറഞ്ഞു.

മെയ് 1, 1925ല്‍ വടക്കന്‍ ഇറ്റലി പ്രദേശമായ മൊഡേനയില്‍ ജനിച്ച ഫാ. അമോര്‍ത്ത് 1947ല്‍ അല്‍ബയിലെ കോണ്‍ഗ്രിഗേഷന്‍ ഓഫ് ദ സൊസൈറ്റി ഓഫ് സെന്റ് പോളില്‍ ചേര്‍ന്നു. സഭാ സ്ഥാപകനായ വാഴ്ത്തപ്പെട്ട ജെയിംസ് അല്‍ബെറിയോനെ കണ്ട് അഞ്ച് വര്‍ഷങ്ങള്‍ക്കു ശേഷം, 1951 ജാനുവരി 24 ന് ഇ്‌ദേഹം വൈദികനായി.

1885ല്‍ റോമന്‍ രൂപത വികാരി ജനറലായ കര്‍ദ്ദിനാള്‍ യുഗോ പൊളേറ്റി ഫാ. അമോര്‍ത്തിനെ രൂപതയുടെ ഭൂതോച്ചാടകനായി നിയമിച്ചു. കണക്കുകള്‍ പ്രകാരം 70,000 ഭൂതോച്ചാടനങ്ങള്‍ ഈ വൈദികന്‍ നിര്‍വഹിച്ചിട്ടുണ്ട്.

You must be logged in to post a comment Login