റോമിലെ മോസ്‌ക് സന്ദര്‍ശിക്കാന്‍ ഫ്രാന്‍സിസ് പാപ്പക്കു ക്ഷണം

വത്തിക്കാന്‍: ഫ്രാന്‍സിസ് പാപ്പ ചരിത്രം രചിക്കുമോ എന്നാണ് ഇനിയറിയേണ്ടത്. റോമിലെ ജൂത സിനഗോഗ് സന്ദര്‍ശിച്ചതിനു പിന്നാലെ ഇസ്ലാമിക സമൂഹം പാപ്പയെ ക്ഷണിച്ചിരിക്കുകയാണ്,തങ്ങളുടെ മോസ്‌ക് സന്ദര്‍ശിക്കാന്‍. ക്ഷണം സ്വീകരിച്ചാല്‍ റോമിലെ മോസ്‌ക് സന്ദര്‍ശിക്കുന്ന ആദ്യത്തെ മാര്‍പാപ്പയാകും അദ്ദേഹം.

വത്തിക്കാനില്‍ ഫ്രാന്‍സിസ് പാപ്പയുമായി കൂടിക്കാഴ്ച നടത്തുന്നതിനിടെയാണ് റോമിലെ മുസ്ലീം നേതാക്കള്‍ തങ്ങളുടെ സിനഗോഗ് സന്ദര്‍ശിക്കാന്‍ അദ്ദേഹത്തെ ക്ഷണിച്ചത്. അഞ്ചംഗ സംഘത്തെ നയിച്ചത് റോമിലെ മുസ്ലീം സമുദായത്തിന്റെ പ്രസിഡന്റ് ഇമാം ഇസെദിന്‍ എല്‍സീര്‍ ആണ്. കൂടിക്കാഴ്ച 15 മിനിറ്റ് നീണ്ടു നിന്നു.

ഏറെ ജനപ്രിയനും ആരാധ്യനുമായ ഫ്രാന്‍സിസ് പാപ്പ തങ്ങളുടെ മോസ്‌ക് സന്ദര്‍ശിക്കുന്നത് മതസൗഹാര്‍ദ്ദത്തിന്റെ വഴിയില്‍ പുത്തന്‍ അദ്ധ്യായം തന്നെ രചിക്കുമെന്ന് മുസ്ലീം മതനേതാക്കള്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. എന്നാല്‍ മാര്‍പാപ്പ മോസ്‌ക് സന്ദര്‍ശിക്കുന്നതിനെക്കുറിച്ച് വത്തിക്കാന്‍ ഒദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയാണ് ആദ്യമായി ഒരു മുസ്ലീം മോസ്‌ക് സന്ദര്‍ശിച്ച മാര്‍പാപ്പ. 2001 ല്‍ ദമാസ്‌കസിലുള്ള ഉമയാദ് മോസ്‌ക് ആണ് അദ്ദേഹം സന്ദര്‍ശിച്ചത്.

You must be logged in to post a comment Login