റോമില്‍ കൊല്ലപ്പെട്ട അമേരിക്കന്‍ വിദ്യാര്‍ത്ഥിയുടെ മാതാപിതാക്കള്‍ക്ക് സാന്ത്വനവുമായി മാര്‍പാപ്പ

റോമില്‍ കൊല്ലപ്പെട്ട അമേരിക്കന്‍ വിദ്യാര്‍ത്ഥിയുടെ മാതാപിതാക്കള്‍ക്ക് സാന്ത്വനവുമായി മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: കഴിഞ്ഞയാഴ്ച റോമില്‍ വച്ച് അതിദാരുണമായി കൊല്ലപ്പെട്ട ബിയേവു സോളമന്‍ എന്ന അമേരിക്കന്‍ വിദ്യാര്‍ത്ഥിയുടെ മാതാപിതാക്കള്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെ നേരിട്ട് കാണുവാനായി വത്തിക്കാനില്‍ എത്തി. തങ്ങളുടെ മകന്‍ കാണാതായ വിവരമറിഞ്ഞ് റോമിലെത്തിയതായിരുന്നു ഇവര്‍.

ഇന്നലെ രാവിലെ 9 മണിയോടു കൂടിയാണ് ടിബെറില്‍ കൊല്ലപ്പെട്ടതായി കണ്ടെത്തിയ അമേരിക്കന്‍ വിദ്യാര്‍ത്ഥിയുടെ മാതാപിതാക്കള്‍ ഫ്രാന്‍സിസ് പാപ്പയെ കാണാന്‍ എത്തിയതെന്ന്
ഹോളി സീ പ്രസ്സ് പുറത്തിറക്കിയ വിജ്ഞാപനത്തില്‍ അറിയിച്ചു.

ഫ്രാന്‍സിസ് പാപ്പ തന്റെ അനുകമ്പയും കരുണയും കൊല്ലപ്പെട്ട മകന്റെ മാതാപിതാക്കളെ അറിയിച്ചു. അതോടൊപ്പം ബിയേവുവിനും കുടംബത്തിനും പാപ്പ തന്റെ പ്രാര്‍ത്ഥന വാഗ്ദാനം ചെയ്തു.

19 വയസ്സുള്ള ബിയേവു വിസ്‌കോണ്‍സിന്‍ മാഡിസണ്‍ യൂണിവേഴ്‌സിറ്റിയിലെ രണ്ടാം വര്‍ഷ കോളേജ് വിദ്യാര്‍ത്ഥിയായിരുന്നു. റോമിലെ ജോണ്‍ കബോട്ട് യൂണിവേഴ്‌സിറ്റിയില്‍ അഞ്ചാഴ്ച നീണ്ടു നില്‍ക്കുന്ന സമ്മര്‍ സ്റ്റഡി കോഴ്‌സില്‍ പങ്കെടുക്കാനെത്തിയ ബിയേവുവിനെ കാണാനില്ലയെന്ന് ഇറ്റാലിയന്‍ തലസ്ഥാനത്ത് എത്തിച്ചേര്‍ന്നതിന്റെ തൊട്ടടുത്ത ദിവസം തന്നെ റൂംമേറ്റ് റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ബിയേവുവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

You must be logged in to post a comment Login