ലണ്ടനിലെ ആദ്യ മുസ്ലീം മേയറിനെ അഭിനന്ദിച്ച് ഫ്രാന്‍സിസ് പാപ്പ

ലണ്ടനിലെ ആദ്യ മുസ്ലീം മേയറിനെ അഭിനന്ദിച്ച് ഫ്രാന്‍സിസ് പാപ്പ

ലണ്ടന്‍: ലണ്ടനിലെ ആദ്യ മുസ്ലീം മേയറായി സ്ഥാനമേറ്റ സദ്ദിക് ഖാനെ ഫ്രാന്‍സിസ് മാര്‍പാപ്പ അഭിനന്ദിച്ചു. ഫ്രഞ്ച് പത്രമായ ലാ ക്രോയിക്‌സിന് അഭയാര്‍ത്ഥികളുടെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ അഭിമുഖത്തിലാണ് ഫ്രാന്‍സിസ് പാപ്പ മുസ്ലീം മേയറെക്കുറിച്ച് പരാമര്‍ശിച്ചത്.

അഭയാര്‍ത്ഥികള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം അവര്‍ അഭിമുഖീകരിക്കുന്ന ഒറ്റപ്പെടലാണ്. അതിനാല്‍ അവരെ നമ്മുടെ കൂടെ ചേര്‍ക്കുകയാണ് വേണ്ടത്, മാര്‍പാപ്പ പറഞ്ഞു.

ഒരു കത്തീഡ്രലില്‍ വച്ചാണ് പുതിയ മേയര്‍ സത്യപ്രതിജ്ഞ ചെയ്തത്. അതു കൊണ്ടുതന്നെ രാഞ്ജിയുമായി കൂടിക്കാഴ്ച നടത്തുമെന്നതില്‍ സംശയമില്ല. ഇത് എല്ലാവരെയും ഉള്‍ക്കൊള്ളിക്കുന്നതിലുള്ള  യൂറോപ്പിന്റെ ആവശ്യം കണക്കിലെടുക്കും, ഫ്രാന്‍സിസ് പാപ്പ അഭിമുഖത്തില്‍ പറഞ്ഞു.

You must be logged in to post a comment Login