ലബനനിലെ കുട്ടികള്‍ക്ക് സംരക്ഷണവുമായി സിആര്‍എസ്

ലബനനിലെ കുട്ടികള്‍ക്ക് സംരക്ഷണവുമായി സിആര്‍എസ്

download (1)ലബനനിലെ കുട്ടികളെ ദുരുപയോഗത്തില്‍ നിന്നും ചൂഷണത്തില്‍ നിന്നും രക്ഷിക്കുന്നതിനായി സമര്‍ ഷാല്‍ഹബ് എന്ന അധ്യാപികയും സുഹൃത്തുക്കളും ചേര്‍ന്ന് പുതിയ സംഘടനയ്ക്ക് രൂപം കൊടുത്തു. കാത്തലിക്ക് റിലീഫ് സര്‍വ്വീസ്സ് അഥവ സിആര്‍എസ് എന്ന സംഘടന സര്‍ക്കാരില്‍ രജിസ്റ്റര്‍ ചെയ്തതിനു ശേഷം, കുട്ടികളെ ലൈംഗിക പീഡനത്തില്‍ നിന്നും തട്ടിക്കൊണ്ടു പോകുന്നതില്‍ നിന്നും സ്വയം രക്ഷ നേടുന്നതിനു വേണ്ടി അവര്‍ക്കിടയില്‍ ശില്‍പ്പശാലകള്‍ സംഘടിപ്പിക്കുന്നത് പതിവാണ്.

ബ്യൂററ്റിലെ ജെസ്യൂട്ട് സന്യാസ സഭാ സമൂഹം നടത്തുന്ന സെന്റ് ജോസഫ് യൂണിവേഴ്‌സിറ്റിയിലെ സംഗീത അധ്യാപികയായ ഷാല്‍ഹബിന് സംഘടനയ്ക്ക് നടത്തുന്നതിന് ആവശ്യമായ തുക കണ്ടെത്തിയത് വളരെ കൃത്യതയോടെയാണ്.

വിമാനത്താവളത്തില്‍ നിന്നും മിഠായികള്‍ കൊണ്ടു വന്ന പാത്രത്തിലാണ് ആദ്യം തങ്ങള്‍ പണം ശേഖരിക്കുവാന്‍ തുടങ്ങിയത് എന്ന് ഷാല്‍ഹബ് പറഞ്ഞു. സുരക്ഷിതമായ കുട്ടിക്കാലം കെട്ടിപ്പടുക്കുന്നതിനു വേണ്ടി കാത്തലിക് റീലീഫ് സര്‍വ്വീസസും അമേരിക്കയിലെ ബിഷപ്പുമാരുടെ വികസനത്തിനും ആശ്വാസത്തിനുമായിട്ടുള്ള സംഘടനയും ചേര്‍ന്ന് ധാരാളം പ്രവര്‍ത്തനങ്ങള്‍ കുട്ടികള്‍ക്കിടയില്‍ നിര്‍വ്വഹിച്ചിട്ടുണ്ട്.

തങ്ങളുടെ പദ്ധതികള്‍ നടപ്പിലാക്കുന്നതിന് സെന്റ് ജോസഫ് യൂണിവേഴ്‌സിറ്റിയിലെ സ്‌കൂള്‍ ഓഫ് ബിസിനസ്സും, സോഷ്യല്‍ സയന്‍സുമായി സിആര്‍എസ് പങ്കുകാരായി. ഇന്ന് ലബനനിലെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമിടയില്‍ ഇവര്‍ കര്‍മ്മ നിരതരാണ്.

You must be logged in to post a comment Login