ലാത്തൂരിന്റെ ദാഹത്തിന് ശമനം; കോട്ടയം അതിരൂപത കുടിവെള്ളമെത്തിച്ചുതുടങ്ങി

ലാത്തൂരിന്റെ ദാഹത്തിന് ശമനം; കോട്ടയം അതിരൂപത കുടിവെള്ളമെത്തിച്ചുതുടങ്ങി

ലാത്തൂര്‍: വറ്റിവരണ്ട ലാത്തൂരിന്റെ ദാഹത്തിന് ശമനവുമായി കുടിവെള്ളം എത്തിത്തുടങ്ങി. കോട്ടയം അതിരൂപതയുടെ നേതൃത്വത്തിലാണ് വരള്‍ച്ച ബാധിത പ്രദേശങ്ങളില്‍ കുടിവെള്ളം എത്തിച്ചത്.

കുടിവെള്ള ദൗര്‍ലഭ്യം കടുത്തരീതിയില്‍ നേരിടുന്ന പ്രദേശങ്ങളില്‍ നല്‍കുന്നതിനായി അതിരൂപതയിലെ ഓരോ കുടുംബവും ഒരു ലിറ്റര്‍ വെള്ളം വീതം ലഭ്യമാക്കണമെന്ന കോട്ടയം അതിരൂപതാധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ടിന്റെ നിര്‍ദ്ദേശമനുസരിച്ചാണ് കുടിവെള്ളം എത്തിയത്. മഹാരാഷ്ട്രയിലെ അവാള്‍വാലി ഗ്രാമത്തില്‍ പ്രവര്‍ത്തിക്കുന്ന മാഹര്‍ എന്ന സന്നദ്ധ സംഘടന വഴിയാണ് കുടിവെള്ളം എത്തിച്ചത്.

കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി, മലബാര്‍സോഷ്യല്‍ സര്‍വീസ് സൊസൈറ്റി, ഗ്രീന്‍വാലി ഡെവലപ്‌മെന്റ് സൊസൈറ്റി എന്നിവയുടെ നേതൃത്വത്തിലാണ് കുടിവെള്ള പദ്ധതി നടപ്പിലാക്കി വരുന്നത്. ഒരു കുടുംബത്തില്‍ നിന്ന് ഒരു ലിറ്റര്‍ ജലം പദ്ധതി എല്ലാ വിഭാഗം ജനങ്ങളുടെയും സഹകരണത്തോടെ വിപുലപ്പെടുത്തി ലാത്തൂര്‍ നിവാസികള്‍ക്ക് കൂടുതല്‍ കുടിവെള്ളം എത്തിക്കാനുള്ള പരിശ്രമത്തിലാണ് കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗങ്ങള്‍.

You must be logged in to post a comment Login