ലാഫെയറ്റേ വെടിവെയ്പില്‍ മരിച്ചവര്‍ക്കുവേണ്ടി പ്രാര്‍ത്ഥനാസഹായം അഭ്യര്‍ത്ഥിച്ച് ബിഷപ്പ് ജാറെല്‍ ലോസ്

ലാഫെയറ്റേ വെടിവെയ്പില്‍ മരിച്ചവര്‍ക്കുവേണ്ടി പ്രാര്‍ത്ഥനാസഹായം അഭ്യര്‍ത്ഥിച്ച് ബിഷപ്പ് ജാറെല്‍ ലോസ്

download (1) ഏഞ്ചല്‍സിലെ ലാഫെയേറ്റയില്‍ സിനിമാ തിയേറ്ററില്‍ ഉണ്ടായ വെടിവെയ്പില്‍ മരിച്ചവര്‍ക്കുവേണ്ടി ബിഷപ്പ് മിഖായേല്‍ ജാറെല്‍ പ്രത്യേകം പ്രാര്‍ത്ഥനാസഹായം അഭ്യര്‍ത്ഥിച്ചു. ‘അത്യന്തം നടുക്കവും ആശങ്കയുമുളവാക്കുന്ന സംഭവമാണിത്. മരിച്ചവര്‍ക്കു വേണ്ടിയും അവരുടെ കുടുംബാംഗങ്ങള്‍ക്കു വേണ്ടിയും നമുക്കു പ്രത്യേകം പ്രാര്‍ത്ഥിക്കാം. സമ്പന്നമായ കത്തോലിക്കാ പാരമ്പര്യമുള്ള സ്ഥലമാണ് ലായറ്റേ. എല്ലാ വിശ്വാസികളും ഇവര്‍ക്കുവേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഈ പ്രതിസന്ധിഘട്ടത്തില്‍ ക്രിസ്തുവിന്റെ സ്‌നേഹം മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ആശ്വാസമേകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു’, ബിഷപ്പ് ജാറെല്‍ പറഞ്ഞു. തോക്കുധാരിയായ ഒരാള്‍ ലാഫെയേറ്റയിലെ ഗ്രാന്‍ഡ് തിയേറ്ററിനുള്ളിലെത്തി 11 പേര്‍ക്കു നേരെ വെടിയുതിര്‍ത്തതിനു ശേഷം സ്വയം വെടിവെച്ചു മരിക്കുകയായിരുന്നു. വെടിയേറ്റവരില്‍ രണ്ടുപേര്‍ മരിക്കുകയും മറ്റുള്ളവര്‍ക്ക് സാരമായി പരിക്കേല്‍ക്കുകയും ചെയ്തു. 59 കാരനായ ജോണ്‍ റസ്സല്‍ എന്നയാളാണ് വെടിയുതിര്‍ത്തതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇയാളുടെ ഉദ്ദേശ്യലക്ഷ്യങ്ങളെക്കുറിച്ചുള്ള സൂചനകളൊന്നും തന്നെ ലഭിച്ചിട്ടില്ല. വെടിവെച്ച് കടന്നുകളയാന്‍ ശ്രമിക്കുന്നതിനിടെ പോലീസ് വരന്നുണ്ടന്ന് മനസ്സിലാക്കിയ ഇയാള്‍ തിയേറ്ററിനുള്ളിലേക്കു കടന്ന് സ്വയം വെടിയുതിര്‍ത്തു മരിക്കുകയായിരുന്നു.

You must be logged in to post a comment Login