ലാളിത്യം മനോഭാവമാകണം. കര്‍ദിനാള്‍ മാര്‍ ക്ലിമീസ്

ലാളിത്യം മനോഭാവമാകണം. കര്‍ദിനാള്‍ മാര്‍ ക്ലിമീസ്

കൊടകര: ലാളിത്യം പ്രവൃത്തിയെക്കാള്‍ സംസ്‌കൃതിയും മനോഭാവവുമാകണമെന്ന് സിബിസിഐ പ്രസിഡന്റ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്കാ ബാവ. നാലാമത് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ക്കി എപ്പിസ്‌ക്കോപ്പല്‍ അസ്ലംബിയില്‍ അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ദൈവത്തില്‍ ആശ്രയിച്ചുജീവിക്കുന്നതാണ് ആത്മീയദാരിദ്ര്യത്തിന് പരിഹാരമെന്നും ലാളിത്യം ഭക്തന്റെ കരുത്താണെന്നും ലാളിത്യത്തിന്റെ തുടര്‍ച്ചയും വളര്‍ച്ചയുമാണ് പങ്കുവയ്ക്കലെന്നും അദ്ദേഹം പറഞ്ഞു. സീറോ മലബാര്‍ സഭയുടെ മിഷന്‍ ചൈതന്യം എല്ലാ ക്രൈസ്തവ സഭകള്‍ക്കും മാതൃകയാണെന്നും മാര്‍ ക്ലീമീസ് പറഞ്ഞു.

You must be logged in to post a comment Login