ലാവൂസില്‍ പ്രത്യക്ഷപ്പെട്ട മാതാവിന് കഴിക്കാന്‍ റൊട്ടി നല്‍കിയ ബിനോയിറ്റെ

ലാവൂസില്‍ പ്രത്യക്ഷപ്പെട്ട മാതാവിന് കഴിക്കാന്‍ റൊട്ടി നല്‍കിയ ബിനോയിറ്റെ

ലാവൂസ്: 1647ല്‍ ഫ്രാന്‍സിലെ ലാവൂസില്‍ ഒരു ദരിദ്ര കുടുംബത്തിലാണ് ബിനോയിറ്റെ റെന്‍കുരെല്‍ ജനിക്കുന്നത്. അവള്‍ക്ക് 17 വയസ്സ് പ്രായമായപ്പോഴാണ് മാതാവിന്റെ ദര്‍ശനം ലഭിക്കുന്നത്. പതിവു പോലെ തന്റെ കുടുംബത്തിലെ ആടുകളെ മേയ്ച്ചു കൊണ്ടിരിക്കെ മാതാവ് അവള്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെടുന്നത്. തൊട്ടടുത്തുള്ള താഴ്‌വരയിലേക്ക് പോവുകയാണെങ്കില്‍ തന്നെ കാണാന്‍ സാധിക്കുമെന്നും മാതാവ് അവളോട് പറഞ്ഞു.

കേട്ട നിര്‍ദേശ പ്രകാരം ബിനോയിറ്റെ തൊട്ടടുത്ത താഴ്വരയിലേക്ക് നീങ്ങിയപ്പോള്‍ ഉണ്ണിയേശുവിനെ കൈകളില്‍ വഹിച്ചു നില്‍ക്കുന്ന മാതാവിനെയാണ് കണ്ടത്. മാതാവ് ആദ്യം അവളോട് ഒന്നും പറഞ്ഞില്ല. എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിന്ന ബിനോയിറ്റെ തന്റെ കയ്യിലുണ്ടായിരുന്ന റൊട്ടി അവര്‍ക്കു നേരെ നീട്ടി. ഒന്ന് ചിരിച്ചതിനു ശേഷം മാതാവ് അവള്‍ക്കു മുന്‍പില്‍ നിന്നും അപ്രത്യക്ഷയായി. പിന്നീട് അടുപ്പിച്ച് നാലു മാസങ്ങളോളം മാതാവും യേശുവും അവള്‍ക്കു പ്രത്യക്ഷപ്പെടുകയുണ്ടായി.

ഒരു തവണ പ്രത്യക്ഷപ്പെട്ടപ്പോള്‍ അവളുടെ ഗ്രാമത്തില്‍ തന്നെയുള്ള ഇടിഞ്ഞു വീഴാറായ ചാപ്പല്‍ പുതുക്കിപ്പണിയണമെന്നും അവിടെ യേശുവിനെ ആരാധിക്കണമെന്നും മാതാവ് അവള്‍ക്ക് നിര്‍ദേശം നല്‍കി. അതോടൊപ്പം അവിടെ ദിവ്യകാരുണ്യ ആരാധന നടത്തണമെന്നും, ആളുകള്‍ക്ക് പ്രായശ്ചിത്തം ചെയ്യുവാനും കൂദാശകള്‍ സ്വീകരിക്കുന്നതിനുമായി വൈദികര്‍ക്കായുള്ള ചെറിയ ഭവനവും കൂടി നിര്‍മ്മിക്കണമെമെന്നും ബിനോയിറ്റെയ്ക്ക് മാതാവ് വെളിപ്പെടുത്തി.

2008ല്‍ ലാവൂസിലെ മാതാവിന്റെ പ്രത്യക്ഷപ്പെടല്‍ വത്തിക്കാന്‍ ഔദ്യോഗികമായി അംഗീകരിക്കുകയുണ്ടായി.

 

നീതു മെറിന്‍

 

You must be logged in to post a comment Login