ലാഹോര്‍ അതിരൂപതയ്ക്ക് അഞ്ചു പുതിയ വൈദികര്‍ കൂടി

ലാഹോര്‍ അതിരൂപതയ്ക്ക് അഞ്ചു പുതിയ വൈദികര്‍ കൂടി

ലാഹോര്‍: പാക്കിസ്ഥാനിലെ ലാഹോര്‍ അതിരൂപതയില്‍ കഴിഞ്ഞയാഴ്ച അഞ്ച് പുതിയ വൈദികര്‍ അഭിഷിക്തരായി. ലാഹോര്‍ അതിരൂപത ആര്‍ച്ച്ബിഷപ്പ് സെബാസ്റ്റ്യന്‍ ഷാ ലാഹോറിലെ തിരുഹൃദയ ദേവാലയത്തില്‍ പുതിയ വൈദികരോടും അവരുടെ ബന്ധുക്കളടക്കമുള്ള നൂറുകണക്കിന് ആളുകള്‍ക്കൊപ്പം പൗരോഹിത്യാഭിഷേക കുര്‍ബാന അര്‍പ്പിച്ചു.

ആര്‍ച്ച്ബിഷപ്പിന്റെ വാക്കുകള്‍ പ്രകാരം 1994നു ശേഷം ഇത്രയധികം ആളുകള്‍ ഒരുമിച്ച്
പൗരോഹിത്യം സ്വീകരിക്കുന്നത് ഇതാദ്യമായാണ്. ഇക്കാലയളവില്‍ പ്രതിവര്‍ഷം ഒന്നോ രണ്ടോ ആളുകള്‍ മാത്രമാണ് പൗരോഹിത്യം സ്വീകരിച്ചത്. എന്നാല്‍ ഈ വര്‍ഷം ഇതുവരെ 21 ആളുകള്‍ പുരോഹിതരായി അഭിഷേകം ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു. കറാച്ചിയില്‍ വരുന്ന ഒക്ടോബര്‍ മാസം മൂന്നു പേര്‍ കൂടി പൗരോഹിത്യം സ്വീകരിക്കും.

2001 സെപ്റ്റംബര്‍ 11ല്‍ അമേരിക്കയിലുണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്ന് തീവ്രവാദം രൂക്ഷമായത് തദ്ദേശ ദൈവവിളികള്‍ ഉയര്‍ത്തിയതായി കാരിത്താസ് ലാഹോര്‍ എക്‌സിക്യൂട്ടീവ് സെക്രട്ടറി ഫാ. ജോസഫ് ലൂയിസ് പറഞ്ഞു.

You must be logged in to post a comment Login