ലാഹോര്‍ ആര്‍ച്ച്ബിഷപ്പിന്റെ നേതൃത്വത്തില്‍ ക്രക്കൗവിലേക്ക് പോകാനൊരുങ്ങി പാക്കിസ്ഥാന്‍ യുവജനങ്ങള്‍

ലാഹോര്‍ ആര്‍ച്ച്ബിഷപ്പിന്റെ നേതൃത്വത്തില്‍ ക്രക്കൗവിലേക്ക് പോകാനൊരുങ്ങി പാക്കിസ്ഥാന്‍ യുവജനങ്ങള്‍

ലാഹോര്‍: ജൂലൈ മാസം 25 മുതല്‍ 31 വരെ പോളണ്ടിലെ ക്രക്കൗവില്‍ നടക്കുന്ന ലോകയുവജനസംഗമത്തില്‍ പങ്കെടുക്കുവാന്‍ പാക്കിസ്ഥാനില്‍ നിന്നും പുറപ്പെടുന്ന 11 അംഗങ്ങളെ ലാഹോര്‍ ആര്‍ച്ച്ബിഷപ്പ് സെബാസ്റ്റ്യന്‍ ഷോ നയിക്കും. പാക്കിസ്ഥാനില്‍ നിന്നുമുള്ള സംഘം ആര്‍ച്ച്ബിഷപ്പിന്റെ നേതൃത്വത്തില്‍ ഞായറാഴ്ച പോളണ്ടിലേക്ക്
യാത്ര തിരിക്കും.

കാത്തലിക്ക് യൂത്തിന്റെ നാഷണല്‍ അസോസിയേഷന്‍ സെക്രട്ടറി പര്‍വേസ് റൊഡെറിക്, നാല് വൈദികരടക്കം അഞ്ച് യുവജന നേതാക്കളാണ് ക്രക്കൗവിലേക്ക് പുറപ്പെടുക. ഇവരുടെ സംഘ
ത്തില്‍നിന്നുമുള്ളയാളാണ് ഉദ്ഘാടന കര്‍മ്മത്തില്‍ പാക്കിസ്ഥാന്റെ പതാക ഉയര്‍ത്തുക. പാക്കിസ്ഥാനില്‍ നിന്നുമുള്ള യുവജനപ്രതിനിധിയെന്ന നിലയ്ക്ക്
സംഘത്തിലൊരാള്‍ തങ്ങളുടെ അനുഭവം സെഷനില്‍ പങ്കുവയ്ക്കും. ഫയിസലാബാദ് രൂപതയില്‍ നിന്നുമുള്ള വൈദികന് ഫ്രാന്‍സിസ് പാപ്പയുടെ കൂടെ യുവജനസംഗമത്തിന്റെ അവസാനദിനം വി. കുര്‍ബാനയില്‍ സഹ കാര്‍മ്മികനാകുവാനുള്ള അവസരം ലഭിക്കും.

You must be logged in to post a comment Login