ലിംഗ സിദ്ധാന്തങ്ങള്‍ക്കെതിരെ ഫ്രാന്‍സിസ് മാര്‍പാപ്പ

ലിംഗ സിദ്ധാന്തങ്ങള്‍ക്കെതിരെ ഫ്രാന്‍സിസ് മാര്‍പാപ്പ

pope nuclearവത്തിക്കാന്‍ സിറ്റി: സ്ത്രീ പുരുഷ ലിംഗ വ്യത്യാസങ്ങള്‍ തുടച്ചു നീക്കാന്‍ ശ്രമിക്കുന്ന ലിംഗ സിദ്ധാന്തങ്ങള്‍ക്കെതിരെ ഫ്രാന്‍സിസ് മാര്‍പാപ്പ. വ്യത്യാസങ്ങള്‍ പരിഹരിച്ച് സമത്വം സ്ഥാപിക്കുന്നതിനു പകരം, നിലവിലുള്ള അവസ്ഥ തുടര്‍ന്നു കൊണ്ടു പോകുവാനെ ഇത്തരം സിദ്ധാന്തങ്ങള്‍ സഹായിക്കൂ. ലിംഗ വ്യത്യാസങ്ങള്‍ക്കെതിരെയുള്ള അഭിപ്രായം മാര്‍പാപ്പ വ്യക്തമാക്കി.
അനുഭവങ്ങള്‍ സാത്രീയെയും പുരുഷനെയും പരസ്പരം തിരിച്ചറിഞ്ഞ് സാഹോദര്യത്തില്‍ ജീവിക്കാന്‍ സഹായിക്കും മനുഷ്യര്‍ക്ക് സ്ത്രീയുടെയും പുരുഷന്റെയും തുല്യ സഹകരണം നിലനില്പ്പിന് ആവശ്യമാണ്.
ഫ്രാന്‍സിസ് പാപ്പയുടെ ഏപ്രില്‍ 15-ാം തീയ്യതിയിലെ മതപഠനത്തില്‍ ലിംഗ സിദ്ധാന്തത്തെ മാര്‍പാപ്പ വെല്ലുവിളിച്ചു. വ്യത്യാസങ്ങളെ അഭിമുഖീകരിക്കേണ്ടത് എങ്ങനെയെന്ന് അറിയാത്ത ഇത്തരം സിദ്ധാന്തങ്ങള്‍ എങ്ങനെ ലിംഗ വ്യത്യാസങ്ങള്‍ ഇല്ലാതാക്കുമെന്നും അദ്ദേഹം ചോദിച്ചു. ഇന്നത്തെ തലമുറ ലിംഗ അസമത്വങ്ങളെ പരിഗണിക്കുന്നുണ്ട്. അതോടൊപ്പം പലവിധത്തിലുള്ള സംശയങ്ങളും അസമത്വങ്ങളും ഉടലെടുക്കുന്നുണ്ട്, പാപ്പ കൂട്ടിച്ചേര്‍ത്തു.

ജീവന്റെ ഏതു രൂപത്തിലും അന്തരം പ്രകടമാണ്. എന്നാല്‍ ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടാവ് മനുഷ്യന് ജന്മം നല്കിയതാണ് സ്ത്രീയുടെയും പുരുഷന്റയും അനന്യത. മാര്‍പാപ്പ വ്യക്തമാക്കി. പരസ്പരം സഹായിക്കുവാനും ശ്രവിക്കുവാനുമാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത്. സഹകരണത്തിലൂടെയല്ലാതെ സ്ത്രീ പരുഷ ബന്ധം മനസ്സിലാക്കാന്‍ സാധിക്കില്ല. ആണ്‍ പെണ്‍ ഐക്യമുണ്ടായാല്‍ മാത്രമേ ലോകത്ത് പ്രതീക്ഷ നിലതില്ക്കൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സെന്റ് പീറ്റേഴ്‌സ് ബര്‍ഗില്‍ വിശ്വാസികളോട് സംസാരിക്കവെയാണ് മാര്‍പാപ്പ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്..

You must be logged in to post a comment Login