ലിറ്റില്‍ ബോയ് ചലച്ചിത്രം: വിശ്വാസത്തിന്റെ നേര്‍സാക്ഷ്യം

ലിറ്റില്‍ ബോയ് ചലച്ചിത്രം: വിശ്വാസത്തിന്റെ നേര്‍സാക്ഷ്യം

littleരണ്ടാം ലോകമഹായുദ്ധത്തിന്റ പശ്ചാത്തലത്തില്‍ നിര്‍മ്മിക്കപ്പെട്ട അതിമനോഹരമായൊരു സിനിമ – അതാണ് അലജാന്‍ഡ്രോ മൊണ്ടേമെര്‍ദേ സംവിധാനം ചെയ്ത ലിറ്റില്‍ ബോയ്. നിങ്ങള്‍ക്ക് ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ അതിന് മലകളെ പോലും മാറ്റാന്‍ സാധിക്കും എന്ന ക്രിസ്തുവചനത്തിന്റെ നേര്‍സാക്ഷ്യമാണ് ചിത്രം.

കാലിഫോര്‍ണിയയിലെ ഒരു കൊച്ചുപട്ടണത്തില്‍ അച്ഛനോടും അമ്മയോടും ചേട്ടനോടുമൊപ്പം താമസിക്കുന്ന ലിറ്റില്‍ ബോയ് എന്ന എട്ടുവയസുകാരനാണ് ചിത്രത്തിലെ കേന്ദകഥാപാത്രം. ജപ്പാനെതിരെ യുദ്ധം നയിക്കുന്ന സേനയിലേക്ക് അവന്റെ പിതാവ് തിരഞ്ഞെടുക്കപ്പെടുകയാണ്. അച്ഛനെ ഒരുപാട് സ്‌നേഹിച്ചിരുന്ന ലിറ്റില്‍ ബോയ് അതോടെ ഒറ്റപ്പെടുന്നു. സമപ്രായക്കാര്‍ അവനെ ഉപദ്രവിക്കുകയും കൂടെക്കൂടെ ശകാരിക്കുകയും ചെയ്യുമ്പോള്‍ ഈ ഒറ്റപ്പെടലിന്റെ തീവ്രത കൂടുകയാണ്.
മൂത്ത സഹോദരന്‍ ലണ്ടന്‍ ജപ്പാന്‍കാരോട് കടുത്ത വിരോധം സൂക്ഷിക്കുന്നവനാണ്. പട്ടണത്തില്‍ താമസിക്കുന്ന ജപ്പാന്‍ വംശജന്‍ ഹാഷിമോട്ടോയെ നിരന്തരം ഉപദ്രവിക്കുന്നതിനെ തുടര്‍ന്ന് ലണ്ടന്‍ ജയിലിലാകുന്നു. അച്ഛനെ എങ്ങനെങ്കിലും തിരികെയെത്തിക്കാനുള്ളമാര്‍ഗ്ഗം അന്വേഷിച്ചു നടക്കുന്ന ലിറ്റില്‍ ബോയ്ക്കു തുണയായെത്തുന്നത് ഒരു തെരുവുമാന്ത്രികനും ഇടവകയിലെ വൈദികനുമാണ്. മാന്ത്രികന് തന്റെ അച്ഛനെ രക്ഷപെടുത്താനുള്ള കഴിവുണ്ടന്നാണ് അവന്‍ കരുതുന്നത്. അച്ഛനെ രക്ഷിക്കാനുള്ള വഴികള്‍ വൈദികന്‍ അവനു പറഞ്ഞുകൊടുക്കുന്നു. രോഗികളെ സന്ദര്‍ശിക്കുക, വസ്ത്രമില്ലാത്തവര്‍ക്കു വസ്ത്രം കൊടുക്കുക, തുടങ്ങിയ കാരുണ്യ പ്രവര്‍ത്തികള്‍ ചെയ്താല്‍ അച്ഛന്‍ തിരിച്ചെത്തുമെന്ന് പുരോഹിതനില്‍ നിന്നും മനസിലാക്കുന്ന ബാലന്‍ അപ്രകാരം പ്രവര്‍ത്തിക്കുകയും വിശ്വാസത്തില്‍ കൂടുതല്‍ ആഴപ്പെടുകയും ചെയ്യുന്നു. അങ്ങനെ സ്വന്തം പിതാവിനെ തിരിച്ചെത്തിക്കാന്‍ ലിറ്റില്‍ ബോയ് നടത്തുന്ന പരിശ്രമങ്ങളിലൂടെ കഥ പുരോഗമിക്കുന്നു.
വിശ്വാസം വെല്ലുവിളികളെ നേരിടുമ്പോഴും അതു മുറുകെപ്പിടിച്ചു കൊണ്ട് മുന്നോട്ടു നീങ്ങുന്ന ലിറ്റില്‍ ബോയ് മാറുന്ന കാലത്തിനു മാതൃകയാകുകയാണ്..

You must be logged in to post a comment Login