ലിവര്‍പൂളില്‍ നൂറ്റാണ്ടിലെ ഏറ്റവും വലിയ മരിയന്‍ പ്രദക്ഷിണം

ലിവര്‍പൂളില്‍ നൂറ്റാണ്ടിലെ ഏറ്റവും വലിയ മരിയന്‍ പ്രദക്ഷിണം

Marian-procession-800x500ശനിയാഴ്ച ലിവര്‍പൂളില്‍ വച്ചു നടന്ന മരിയന്‍ പ്രദക്ഷിണം ഇക്കഴിഞ്ഞ നൂറ്റാണ്ടുകളിലെ ഏറ്റവും വലിയ മരിയന്‍ പ്രദക്ഷിണമായിരുന്നുവെന്ന് സംഘാടകനായ ജിം റോസ് അഭിപ്പ്രായപ്പെട്ടു. 500ലധികം ആളുകള്‍ രണ്ടു തവണയിലേറെ ഘോഷയാത്ര സന്ദര്‍ശിച്ചതായി അദ്ദേഹം പറഞ്ഞു.
‘പരിപാടി അവിശ്വസനീയമായിരുന്നു. എല്ലാവരും നന്നായി ആസ്വദിച്ചു. നല്ല കാലാവസ്ഥയ്ക്കായി ഞങ്ങള്‍ പ്രാര്‍ത്ഥിച്ചത് ദൈവം കേട്ടു. സംഘാടകര്‍ സംതൃപ്തരാണ്’, റോസ് പറഞ്ഞു.
അഞ്ചു വര്‍ഷം മുന്‍പാണ് 50 ആളുകളുമായി ചുരുങ്ങി ശക്തി ക്ഷയിച്ച പ്രദക്ഷിണത്തിന് പുനര്‍ജീവന്‍ കൊടുത്തത്. കഴിഞ്ഞ വര്‍ഷം 200 പേര്‍ മാത്രം പങ്കെടുത്ത പ്രദക്ഷിണമാണ് ഈ വര്‍ഷം 500 പേരുടെ സാന്നിദ്ധ്യം കൊണ്ട് മഹനീയമായത്.
കത്തീഡ്രല്‍ ഗായകസംഘത്തിലെ പെണ്‍കുട്ടി കൊന്തയ്ക്ക് നേതൃത്ത്വം നല്‍കി. കൂടാതെ സങ്കീര്‍ത്തനം ആലപിക്കുവാനായി പലതവണ ഘോഷയാത്ര ഇടയ്ക്കു വച്ചു നിറുത്തി. ലിവര്‍പൂള്‍ ആര്‍ച്ച് ബിഷപ്പ് മാക്മഹോനും മദര്‍ തെരേസ സ്ഥാപിച്ച സിസ്റ്റേര്‍സ് ഓഫ് ചാരിറ്റി സഭയിലെ സന്യാസിനിമാരും ചേര്‍ന്ന് ആദ്യകുര്‍ബാന സ്വീകരിച്ച കുട്ടികളുമൊത്ത് സെന്റ് പീറ്റേഴ്‌സ് ചത്വരം മുതല്‍ ക്യൂന്‍സ് ചത്വരം വരെ പ്രദക്ഷിണം നടത്തി. പ്രദക്ഷിണത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും ഭക്ഷണം നല്‍കിയാണ് ഘോഷയാത്ര അവസാനിപ്പിച്ചത്..

You must be logged in to post a comment Login