ലൂര്‍ദില്‍ അവര്‍ വേദനകള്‍ മറന്നു!

ലൂര്‍ദില്‍ അവര്‍ വേദനകള്‍ മറന്നു!

lourdesആഘോഷങ്ങളും ആഹ്ലാദങ്ങളും അരങ്ങുവാണൊരു വാരത്തിനു ശേഷം എച്ച്.സി.പി.ടി ഈസ്റ്ററിനോട് അനുബന്ധിച്ച് ലൂര്‍ദിലേക്ക് നടത്തിയ പുണ്യയാത്രയില്‍ പങ്കെടുത്ത ആയിരത്തിലധികം വരുന്ന കുട്ടികള്‍ തിരിച്ചെത്തി. എച്ച്.സി.പി.ടി നടത്തിയ 59ാമത് തീര്‍ത്ഥാടന യാത്രയില്‍ പ്രധാനമായും അംഗവൈകല്യമുള്ള കുട്ടികളാണ് പങ്കെടുത്തത്. ഒരു കുടുംബം എന്ന പോലെ യാത്ര ചെയ്ത ഇവരെ സഹായിക്കുവാന്‍ ഡോക്ടര്‍മാരുടെയും നേഴ്‌സുമാരുടെയും വൈദികരുടെയും ഒരു നിര തന്നെ കൂടെ ഉണ്ടായിരുന്നു.

കഴിഞ്ഞ ഒരാഴ്ച്ച മുഴുവന്‍ കുട്ടികള്‍ക്കു വേണ്ടിയാണ് ഇവര്‍ മാറ്റി വച്ചത്. അവര്‍ക്ക് സാധിക്കുന്നത്ര സന്തോഷവും അനുഭവവും ഈ യാത്രയിലൂടെ നല്‍കുക എന്നതായിരുന്നു ഇവര്‍ ഒരോരുത്തരുടെയും ലക്ഷ്യം. വിശുദ്ധസ്ഥലങ്ങളും പ്രാര്‍ത്ഥാനാലയങ്ങളും കൂടാതെ മലനിരകളും മൃഗശാലകളും കടല്‍ത്തീരങ്ങളും ഈ കുട്ടികള്‍ സന്ദര്‍ശിച്ചു.
‘മതിമറന്ന് ആഹ്ലാദിക്കുക’ എന്നതായിരുന്ന ഇത്തവണത്തെ യാത്രയുടെ പ്രധാന ഉദ്ദേശം.
അമേരിക്ക, ജമൈക, ഇംഗ്ലണ്ട്, സ്‌കോട്ട് ലാന്റ്, വെയില്‍സ്, അയര്‍ലാന്റ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള വൈദികരും യാത്രയില്‍ പങ്കാളികളായി. ജമൈകന്‍ ബിഷപ്പായ ഫാ: ബര്‍ഷല്‍ മക്‌ഫെര്‍സന്‍ നയിച്ച കുര്‍ബാനയും വചനസന്ദേശവും തീര്‍ത്ഥാടകരെ ആഴത്തില്‍ സ്പര്‍ശിച്ചു.
1956ല്‍ ഡോ. മൈക്കിള്‍ സ്‌ട്രോര്‍ഡ് ആണ് അംഗവൈകല്യമുള്ളവരെ ലൂര്‍ദില്‍ എത്തുവാന്‍ സഹായിക്കുകയെന്ന ലക്ഷ്യവുമായി എച്ച്.സി.പി.ടി ആരംഭിച്ചത്..

You must be logged in to post a comment Login