ലൂര്‍ദ്ദിലെ വിശുദ്ധ ബര്‍ണദീത്ത

ലൂര്‍ദ്ദിലെ വിശുദ്ധ ബര്‍ണദീത്ത

ലൂര്‍ദ്ദില്‍ പരിശുദ്ധ കന്യാമറിയം പ്രത്യക്ഷപ്പെട്ടത് ഈ പെണ്‍കുട്ടിക്കാണ്. ചെറിയൊരു ബാലിക ആയിരുന്നപ്പോള്‍.. അന്നേവരെ ഒരു സാധാരണ പെണ്‍കുട്ടിയായി ജീവിച്ചിരുന്ന ബര്‍ണദീത്തയുടെ ജീവിതം രൂപാന്തരപ്പെട്ടത് അന്നുമുതല്ക്കായിരുന്നു, 1858 ഫെബ്രുവരി 11ന്.

അന്ന് ബര്‍ണദീത്തയ്ക്ക് 14 വയസായിരുന്നു പ്രായം.  ഗ്രോട്ടോയക്കുള്ളിലാണ് അതീവസൗന്ദര്യമുള്ള ഒരു യുവതിയെ ബെര്‍ണദീത്ത കണ്ടത്.. പരിശുദ്ധ കന്യാമറിയത്തിന്റെ പ്രത്യക്ഷീകരണത്തിന്റെ തുടക്കമായിരുന്നു അത്.

ഒമ്പതു മക്കളില്‍ മൂത്ത ആളായിരുന്നു ബര്‍ണദീത്ത. 1844 ജനുവരി ഏഴിനായിരുന്നു ജനനം. ദാരിദ്രത്തിലായിരുന്നു ബര്‍ണദീത്ത ജനിച്ചതും വളര്‍ന്നതും. പോരാഞ്ഞ് രോഗങ്ങളും അവളെ അകമ്പടി സേവിച്ചു. ആസ്തമയായിരുന്നു നിരന്തരം വേട്ടയാടിക്കൊണ്ടിരുന്നത്.

മാതാവ് പ്രത്യക്ഷപ്പെട്ടപ്പോഴും ബെര്‍ണദീത്തയുടെ അസുഖങ്ങളോ ബുദ്ധിമുട്ടുകളോ പരിഹരിക്കപ്പെട്ടിരുന്നില്ല. ഈ ലോകത്തില്‍ നിനക്ക് യാതൊരു സുഖവും കിട്ടുകയില്ല എന്ന് തന്നെ മാതാവ് വ്യക്തമാക്കിയിരുന്നു. 1858 ജൂലൈ 16 വരെയായിരുന്നു മാതാവ് ബെര്‍ണദീത്തയ്ക്ക് ദര്‍ശനം നല്കിയിരുന്നത്. മാതാവിന്റെ ദര്‍ശനങ്ങള്‍ സ്വന്തം പ്രശസ്തിക്കോ പേരിനോ വേണ്ടി ഒരിക്കലും ബെര്‍ണദീത്ത ദുരപയോഗിച്ചില്ല. ലോകത്തില്‍ നിന്ന് അകന്ന് കന്യാമഠത്തില്‍ ചേര്‍ന്ന് ജീവിക്കാനാണ് അവള്‍ ആഗ്രഹിച്ചത്.

കര്‍മ്മലീത്ത സഭയായിരുന്നു ഇതിനായി അവള്‍ തിരഞ്ഞെടുത്തത്. 1879 ഏപ്രില്‍ 16 ന് മുപ്പത്തിയഞ്ചാം വയസിലായിരുന്നു മരണം. മുപ്പത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ബെര്‍ണദീത്തയുടെ ശവക്കല്ലറ തുറന്നുനോക്കിയപ്പോള്‍ മൃതദേഹം കേടുപാടുകളൊന്നും സംഭവിക്കാത്ത നിലയിലാണ് കണ്ടെത്തിയത്.

1925 ല്‍വാഴ്ത്തപ്പെട്ട പദവിയിലെത്തി. 1933 ല്‍ പിയൂസ് പതിനൊന്നാമന്‍ വിശുദ്ധ പദവിയിലേക്കുയര്‍ത്തി.

You must be logged in to post a comment Login