ലെബനോനിലെ ക്രിസ്ത്യന്‍ ഗ്രാമത്തില്‍ ചാവേര്‍ ബോംബാക്രമണം: 5 മരണം

ലെബനോനിലെ ക്രിസ്ത്യന്‍ ഗ്രാമത്തില്‍ ചാവേര്‍ ബോംബാക്രമണം: 5 മരണം

ലെബനോനിലെ ക്രിസ്തീയ വിശ്വാസികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഖാ എന്ന ഗ്രാമത്തില്‍ ഉണ്ടായ ചാവേര്‍ ബോംബ് ആക്രമണങ്ങളില്‍ അഞ്ചു പേര്‍ മരണമടയുകയും 30 ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സിറിയന്‍ അതിര്‍ത്തിയോടടുത്താണ് ഖാ.

തിങ്കളാഴ്ച രാവിലെയാണ് ചാവേര്‍ സംഘം ആക്രമണം തുടങ്ങിയത്. വൈകുന്നേരമായപ്പോള്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ കൂടി നിന്ന സ്ഥലത്തേക്ക് ചാവേറുകള്‍ വീണ്ടുമെത്തി ആക്രമിക്കുകയായിരുന്നു. മോട്ടോര്‍ സൈക്കിളിലെത്തിയ ഇരുവര്‍ സംഘം ഗ്രനേഡ് എറിയുകയായിരുന്നു.

അപ്രതീക്ഷിതമായ ആക്രമണത്തില്‍ ഗ്രാമവാസികള്‍ പരിഭ്രാന്തരായി വീടുകള്‍ക്കുള്ളില്‍ കയറി അടച്ചിരുന്നു. കുട്ടംകൂടി നില്‍ക്കരുതെന്ന് സൈന്യം ജനങ്ങള്‍ക്ക് നിര്‍ദേശം കൊടുത്തു.

ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. സിറിയയിലെ ആഭ്യന്തര യുദ്ധത്തിന്റെ അനുരണനങ്ങള്‍ ലബനീസ് അതിര്‍ത്തിക്കുള്ളിലേക്കും പടരുന്നു എന്നതിന്റെ ലക്ഷണണായാണ് ഈ ആക്രമണങ്ങള്‍ കണക്കാക്കപ്പെടുന്നത്.

You must be logged in to post a comment Login