ലൈംഗികപീഡനക്കേസുകളില്‍പ്പെട്ട വൈദികരെ ശിക്ഷിക്കാന്‍ പുതിയ ട്രിബ്യൂണല്‍

ലൈംഗികപീഡനക്കേസുകളില്‍പ്പെട്ട വൈദികരെ ശിക്ഷിക്കാന്‍ പുതിയ ട്രിബ്യൂണല്‍

VATICAN-POPE-MASSലൈംഗികപീഡനക്കേസുകളില്‍പ്പെട്ട വൈദികരെ ശിക്ഷിക്കാന്‍ ബിഷപ്പുമാരുടെ പുതിയ ട്രിബ്യൂണലിനു രൂപം നല്‍കുമെന്ന് വത്തിക്കാന്‍ വൃത്തങ്ങള്‍. സഭയുടെ ആഭ്യന്തരനിയമങ്ങള്‍ക്കു വിപരീതമായി ഇത്തരം കേസുകളില്‍പ്പെട്ട വൈദികരെ ചില ബിഷപ്പുമാര്‍ സംരക്ഷിക്കുന്നു എന്ന ആരോപണമുയര്‍ന്നിരുന്നു. ലൈംഗിഗപീഡനങ്ങള്‍ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ വത്തിക്കാനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മീഷന്റെ ശുപാര്‍ശകളെത്തുടര്‍ന്നാണ് പുതിയ തീരുമാനം. മാര്‍പാപ്പയുടെ ഉപദേശകസമിതിയിലുള്‍പ്പെടുന്ന 9 കര്‍ദ്ദിനാള്‍മാരും സംഘത്തിലുണ്ട്. ലൈംഗിക പീഡനക്കേസുകളില്‍ പെട്ടുഴലുന്ന അയര്‍ലണ്ടിലെ സഭയ്ക്ക് പുതിയ ട്രിബ്യൂണലിന്റെ രൂപീകരണം ആശ്വാസകരമാകുമെന്നാണ് കരുതപ്പെടുന്നത്. ലൈംഗാഗാരോപണങ്ങളെത്തുടര്‍ന്നാണ് അയര്‍ലണ്ടിലെ മുന്‍ കര്‍ദ്ദിനാള്‍ മാര്‍ സീന്‍ ബ്രാഡി രാജി വെച്ചത്.

ട്രിബ്യൂണലിന്റെ സുതാര്യമായ നടത്തിപ്പിന് സഭയുടെ വിശ്വാസസംഹിതകളിലധിഷ്ഠിതമായി പുതിയൊരു ലീഗല്‍ യൂണിറ്റും മാര്‍പാപ്പ രൂപീകരിച്ചു. മാര്‍പാപ്പ നേരിട്ടു നിയമിക്കുന്ന വ്യക്തിയായിരിക്കും സമിതിയെ നയിക്കുക. 5 വര്‍ഷമായിരിക്കും ട്രൈബ്യൂണലിന്റെ കാലാവധി. അതേസമയം ട്രൈബ്യൂണലിലെ അംഗങ്ങളുടെ വിശ്വാസ്യതയെച്ചൊല്ലി ചിലര്‍ വിമര്‍ശനങ്ങളുമായും രംഗത്തെത്തിയിട്ടുണ്ട്..

You must be logged in to post a comment Login