ലൈംഗികപീഡനങ്ങള്‍ക്ക് ഇരകളായവര്‍ക്ക് യുഎസ് അതിരൂപതയുടെ നഷ്ടപരിഹാരം അറുപത്തിയഞ്ച് മില്യന്‍ ഡോളര്‍

ലൈംഗികപീഡനങ്ങള്‍ക്ക് ഇരകളായവര്‍ക്ക് യുഎസ് അതിരൂപതയുടെ നഷ്ടപരിഹാരം അറുപത്തിയഞ്ച് മില്യന്‍ ഡോളര്‍

വാഷിംങ്ടണ്‍: സെന്റ് പോള്‍ ആന്റ് മിന്നെപ്പോളിസ് അതിരൂപതകള്‍ ലൈംഗികപീഡനങ്ങള്‍ക്ക് ഇരയായവര്‍ക്ക് വേണ്ടി അറുപത്തിയഞ്ച് മില്യന്‍ ഡോളര്‍ നഷ്ടപരിഹാരം നല്കും. മൂന്ന് ചാന്‍സറി ബില്‍ഡിംങുകള്‍ ഉള്‍പ്പടെ അതിരൂപതയുടെ വസ്തുവകകള്‍ പലതും വിറ്റാണ് ഇതിലേക്ക് വേണ്ട പണം കണ്ടെത്തുന്നത്. സെന്റ് പോള്‍ ആന്റ് മിനെപ്പോളിസ് അതിരൂപതാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ് ബെര്‍നാര്‍ഡ് എ ഹെബ്ഡായാണ് ഇക്കാര്യം അറിയിച്ചത്.

മെയ് 25 നുള്ള പ്രസ്താവനയില്‍ മിന്നെസ്റ്റോ മെത്രാന്‍ വൈദികരുടെ ലൈംഗിക പീഡനങ്ങള്‍ക്ക് ഇരകളായവരോടും അവരുടെ കുടുംബത്തോടും മാപ്പ് ചോദിക്കുകയും മുന്‍നിരയിലേക്ക് വരാന്‍ സന്നദ്ധത കാണിച്ചതിന് നന്ദി പറയുകയും ചെയ്തിരുന്നു. അപ്പോഴും നിങ്ങളുടെ നഷ്ടപ്പെട്ടുപോയ നിഷ്‌ക്കളങ്കത തിരികെ തരാന്‍ ഞങ്ങള്‍ക്ക് കഴിയില്ല. എങ്കിലും കുടുംബം, സുഹൃത്തുക്കള്‍ തുടങ്ങിയവരുമായി നിങ്ങളുടെ അറ്റുപോയ ബന്ധങ്ങളെ കൂട്ടിയിണക്കാനും ബന്ധം പുന:സ്ഥാപിക്കാനും ഞങ്ങള്‍ തുടര്‍ന്നും ശ്രമിക്കും. പ്രസ്താവന വ്യക്തമാക്കി.

You must be logged in to post a comment Login