ലൈംഗിക പീഡനങ്ങള്‍ക്ക് ഇരയായവര്‍ക്കായുള്ള പ്രാര്‍ത്ഥനാ ദിനത്തെ പിന്താങ്ങി യുഎസ് ബിഷപ്പുമാര്‍

ലൈംഗിക പീഡനങ്ങള്‍ക്ക് ഇരയായവര്‍ക്കായുള്ള പ്രാര്‍ത്ഥനാ ദിനത്തെ പിന്താങ്ങി യുഎസ് ബിഷപ്പുമാര്‍

വാഷിംങ്ടണ്‍ ഡിസി: ലൈംഗിക ചൂഷണങ്ങള്‍ക്ക് ഇരയായവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ ആവശ്യപ്പെട്ടതിന്റെ വെളിച്ചത്തില്‍ യുഎസ് കത്തോലിക്ക ബിഷപ്പ്‌സ് കോണ്‍ഫറന്‍സ് അംഗങ്ങള്‍ പീഡനത്തെ അതിജീവിച്ചവര്‍ക്കായി ഒരു ദിവസം ലോകമെമ്പാടും പ്രാര്‍ത്ഥനാ ദിനമായി ആചരിക്കുന്നതിനെ പ്രോത്സാഹിപ്പിക്കും. സൗഖ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അറിയിക്കാനും ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ സഭയിലുണ്ടായ മാറ്റത്തെക്കുറിച്ച് മറ്റുള്ളവരെ അറിയിക്കുന്നതിന്റെ ഭാഗമായുമാണ് പ്രാര്‍ത്ഥനാ ദിനം ആചരിക്കുക.

ലൈംഗിക ദുരോപയോഗത്തിന്റെ ഫലമായി ജനിച്ച കുട്ടികളെ സംരക്ഷിക്കുക, വേദന നിറഞ്ഞ മുറിവില്‍ നിന്നും അവര്‍ക്ക് സാന്ത്വനം നല്‍കുക, പീഡനങ്ങള്‍ക്ക് ഇരയായവര്‍ക്കായി പ്രാര്‍ത്ഥിക്കുക എന്നീ സഭയുടെ വിളിയെ ഫ്രാന്‍സിസ് മാര്‍പാപ്പ പുതുക്കിയത് ഒരു ആട്ടിടയന്റെ ഹൃദയത്തോടെയാണ്. യുഎസ് കത്തോലിക്ക ബിഷപ്പ്‌സ് കോണ്‍ഫറന്‍സ് പ്രസിഡന്റും കെന്റൂക്കിലെ ലൂസിവില്ലെ ആര്‍ച്ച്ബിഷപ്പുമായ ജോസഫ് ഇ കേര്‍ട്ട്‌സ് പറഞ്ഞു.

സൗഖ്യത്തിന്റെ പാതയിലേക്ക് പീഡനത്തെ അതിജീവിച്ചയാരും ഒറ്റയ്ക്കല്ല സഞ്ചരിക്കുന്നതെന്ന ശക്തമായ മുന്നറിയിപ്പാണ് ലോകമെമ്പാടുമുള്ള സഹോദരീ സഹോദരന്മാരുടെ ഒത്തൊരുമിച്ചുള്ള സങ്കടത്തിന്റെയും സാന്ത്വനത്തിന്റെയും പ്രകടനം. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

You must be logged in to post a comment Login