ലൈംഗിക പീഡനത്തിന് ഇരയായവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കാനൊരുദിനം മാറ്റി വച്ച് പാപ്പ

ലൈംഗിക പീഡനത്തിന് ഇരയായവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കാനൊരുദിനം മാറ്റി വച്ച് പാപ്പ

വത്തിക്കാന്‍ സിറ്റി: ലൈംഗിക പീഡനങ്ങള്‍ക്ക് ഇരയായവര്‍ക്കു വേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കാനായി ഒരു ദിവസം കണ്ടെത്തണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ എപ്പിസ്‌കോപ്പല്‍ കോണ്‍ഫറന്‍സിനോട് ആവശ്യപ്പെട്ടു.

മാര്‍ച്ച് 2014ല്‍ മൈനര്‍ വിഭാഗക്കാരുടെ സംരക്ഷണം ഉറപ്പാക്കുന്നതിനായി പാപ്പ സ്ഥാപിച്ച കമ്മീഷനാണ് മാര്‍പാപ്പയുടെ പുതിയ തീരുമാനത്തെക്കുറിച്ച് ലോകത്തെ അറിയിച്ചത്. തന്റെ ചെറുപ്പകാലത്ത് പീഡിപ്പിക്കപ്പെട്ടയൊരു വ്യക്തിയുടെ അഭിപ്രായവും കമ്മീഷന്‍ സ്വാഗതം ചെയ്തു.

ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട സംഭവങ്ങളില്‍ പ്രാദേശിക സഭകള്‍ കൂടുതല്‍ ശ്രദ്ധചെലുത്തുന്നതിന് ലോകമെമ്പാടുമുള്ള ദേവാലയങ്ങളില്‍ കയറി ഇറങ്ങി എങ്ങനെ ഇത്തരം പീഡനങ്ങളെ തടയാമെന്ന് വൈദികര്‍ക്കും ബിഷപ്പുമാര്‍ക്കും ഇവര്‍ ക്ലാസ്സ് എടുത്തത് കഴിഞ്ഞ മാസങ്ങളിലാണ്.

You must be logged in to post a comment Login