ലൈംഗീക കുറ്റത്തിന് പിടിയിലായ മുന്‍ ന്യുവേന്‍ഷോയുടെ വിചാരണ മാറ്റിവച്ചു

ലൈംഗീക കുറ്റത്തിന് പിടിയിലായ മുന്‍ ന്യുവേന്‍ഷോയുടെ വിചാരണ മാറ്റിവച്ചു

imagesന്യുവേന്‍ഷോ, അംബാസിഡറല്‍ പദവിയുള്ള പാപ്പയുടെ പ്രതിനിധി, ജോസഫ് വെസോവിസ്‌ക്കിയുടെ വാദം ആറുമിനിറ്റ് മാത്രം നടത്തിയതിനു ശേഷം നിറുത്തി വച്ചു. വത്തിക്കാന്‍ കോടതി മുറിയില്‍ പ്രതി ഇല്ലാത്തതാണ് കാരണം.
മുന്‍ പോളണ്ട് ആര്‍ച്ച്ബിഷപ്പായ ഇദ്ദേഹം വിചാരണ നടത്തുന്നതിന് രണ്ടു ദിവസം മുന്‍പ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നുവെന്ന് ന്യുവെന്‍ഷോയുടെ അഭിഭാഷകന്‍ പറഞ്ഞു. ആദ്യം വത്തിക്കാന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇദ്ദേഹത്തെ പിന്നീട് റോമിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അതിനാല്‍ വിചാരണ മാറ്റി വച്ചു. എന്നാല്‍ പുതിയ തീയ്യതി വെളിപ്പെടുത്തിയിട്ടില്ല.
ഡൊമിനിക്കന്‍ റിപ്പബ്ലിക്കിന്റെ മുന്‍ ന്യൂവേന്‍ഷോ ആയിരുന്ന ഇദ്ദേഹം പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ലൈംഗീക പീഡനത്തിന് ഇരയാക്കിയെന്നും ചീത്ത ചിത്രങ്ങള്‍ കൈവശം വച്ചു എന്നുമാണ് ഇദ്ദേഹത്തിന് എതിരെയുള്ള കേസ്. കുറ്റക്കാരനായി കണ്ടാല്‍ 6 മുതല്‍ 12 വര്‍ഷം വരെ അദ്ദേഹത്തിന് തടവില്‍ കഴിയേണ്ടി വരും.

You must be logged in to post a comment Login