ലൊംബാര്‍ദി അച്ചന്‍ ഗുഡ് ബൈ പറഞ്ഞു

ലൊംബാര്‍ദി അച്ചന്‍ ഗുഡ് ബൈ പറഞ്ഞു

വത്തിക്കാന്‍: പത്തുവര്‍ഷമായി വത്തിക്കാന്‍ പ്രസ് ഓഫീസിന്റെ തലവനായി സേവനം അനുഷ്ഠിച്ച ഫാ. ഫെഡറിക്കോ ലൊംബാര്‍ഡി തല്‍സ്ഥാനത്ത് നിന്ന് വിരമിച്ചു. തന്നോടൊപ്പം സഹകരിച്ച് പ്രവര്‍ത്തിച്ച എല്ലാ പത്രപ്രവര്‍ത്തകര്‍ക്കും അദ്ദേഹം നന്ദി പറഞ്ഞുകൊണ്ടെഴുതിയ കത്ത് ഇന്നലെ പ്രസിദ്ധീകരിച്ചു.

മഹാന്മാരായ രണ്ടു മാര്‍പാപ്പമാരെയാണ് നാം പിന്തുടര്‍ന്നതെന്നും സഭയുടെ ചരിത്രത്തിലെ വളരെ പ്രധാനപ്പെട്ട ഒരു നിമിഷത്തിലൂടെയാണ് നാം കടന്നുപോകുന്നതെന്നും അദ്ദേഹം അനുസ്മരിച്ചു . ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കും ബെനഡിക്ട് പതിനാറാമന്‍ പാപ്പയ്ക്കും ഫാ. ലൊംബാര്‍ഡി നന്ദിപറഞ്ഞു. സന്തോഷത്തിന്റെയും പ്രശ്‌നങ്ങളുടെയും നിമിഷങ്ങളില്‍ ഇരുവരും തന്നെ സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

വത്തിക്കാന്‍ പ്രസ് ഓഫീസിന്റെ പുതിയ സാരഥികളായി ചുമതലയേറ്റ ഗ്രെഗ് ബര്‍ക്കിനും പലോമായ്ക്കും ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് കത്ത് അവസാനിപ്പിച്ചിരിക്കുന്നത്.

You must be logged in to post a comment Login