ലോകം കടുത്ത ജല ക്ഷാമം നേരിടുമെന്ന് എഫ് എ ഒ

ലോകം കടുത്ത ജല ക്ഷാമം നേരിടുമെന്ന് എഫ് എ ഒ

drghtവരുന്ന 10 വര്‍ഷത്തിനുള്ളില്‍ ലോകത്തിലെ മൂന്നില്‍ രണ്ടു ജനങ്ങളും കടുത്ത ജലക്ഷാമം നേരിടുമെന്ന് യുഎന്‍ ഭക്ഷ്യ, കൃഷി സംഘടന (എഫ് എ ഒ) താക്കീതു നല്‍കി. മരുഭൂമി വല്‍ക്കരണം തടയുന്ന ദിനമായി ആചരിക്കുന്ന ജൂണ്‍ 17നാണ് യുഎന്‍ താക്കീതു പുറപ്പെടുവിച്ചത്. ഭക്ഷണത്തിനും ജലത്തിനുമായുള്ള മനുഷ്യന്റെ അവകാശങ്ങളെയാണ് മണ്ണിനെയും മരങ്ങളെയും നശിപ്പിക്കുന്നതു വഴി ഇല്ലാതാക്കുന്നത് എന്ന് എഫ് എ ഒ പറഞ്ഞു.

മണ്ണ് നശീകരണവും മരുഭൂമി വല്‍ക്കരണവും ആഗോള ഭക്ഷ്യോത്പാദനത്തെയാണ് ബാധിക്കുന്നത്. മാത്രമല്ല, ദാരിദ്ര്യത്തെയും പട്ടിണിയെയും തുടച്ചു നീക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചില്ലെങ്കില്‍ പ്രശ്‌നം രൂക്ഷമാകും എന്നുംഎഫ് എ ഒയിലെ വനം, വരണ്ട ഭൂമി വിദഗ്ദയായ നോറ ബെറാഹാമൊനി അഭിപ്പ്രായപ്പെട്ടു.

മണ്ണ് നശീകരണത്തെ ഇല്ലാതാക്കി മണ്ണിനെയും മരങ്ങളെയും സംരക്ഷിക്കേണ്ട മാര്‍ഗ്ഗങ്ങള്‍ ഉണ്ടെന്നും, ലോകത്തിന്റെ ചില പ്രദേശങ്ങളില്‍ ഇത് നടപ്പിലാക്കുന്നുണ്ടെന്നും ബെറാഹാമൊനി കൂട്ടിച്ചേര്‍ത്തു..

You must be logged in to post a comment Login