ലോകഗുസ്തി ചാമ്പ്യന് വിശ്വാസം സര്‍വപ്രധാനം

ഹള്‍ക്ക് ഹോഗന്‍ എന്ന പേര് ലോകപ്രശസ്തമാണ്. ഇരുവശവും താടിയിലേക്ക് നീണ്ടു കിടക്കുന്ന വെളുത്ത മീശയാണ് ട്രേഡ്മാര്‍ക്ക്. എതിരാളികളെ വായുവില്‍ ചുഴറ്റി തറപറ്റിക്കുന്ന മഹാവീര്യം മറ്റൊരു ട്രേഡ്മാര്‍ക്ക്. എണ്‍പതുകളിലും തൊണ്ണൂറുകളിലും ലോക ഗോദായില്‍ ഗുസ്തി പ്രേമികളുടെ ആവേശമായിരുന്ന ഹള്‍ക്ക് ഹോഗന് ഇന്ന് യേശു ക്രിസ്തുവിലുള്ള വിശ്വാസമാണ് ജീവശ്വാസം.

എല്ലാം മായുന്ന, ഒന്നും ശാശ്വതമല്ലാത്ത ഈ ലോകത്ത് യേശുവിലുള്ള വിശ്വാസമാണ് തന്നെ സംബന്ധിച്ച് ഏറ്റവും യഥാര്‍ത്ഥമായിട്ടുള്ളതെന്ന് ഹോഗന്‍ ഒരു അഭിമുഖത്തില്‍ തുറന്നു പറഞ്ഞു. ഗോദായില്‍ എതിരാളികളെ വിറപ്പിക്കുന്ന രൂക്ഷനോട്ടത്തിന്റെ സ്ഥാനത്ത് അപ്പോള്‍ വിരിഞ്ഞത് വിശ്വാസത്തിളക്കം.

‘വളരെ പ്രയാസകരമായ സന്ദര്‍ഭങ്ങളില്‍ ഞാന്‍ തിരിച്ചറിയുന്നു, ഇതെല്ലാം പോയ്മറയും. ഇത് താല്ക്കാലികമായ ഒന്നാണ്… ദൈവത്തില്‍ വിശ്വസിക്കുമ്പോള്‍, യേശു വിനെ രക്ഷകനായി സ്വീകരിക്കുകയും നിത്യജീവിതത്തില്‍ വിശ്വസിക്കുകയും ചെയ്യുമ്പോള്‍ എന്നെ സംബന്ധിച്ച് യഥാര്‍ത്ഥമായ ഒരേയൊരു കാര്യം എന്റെ വിശ്വാസമാണ്.’ ഹള്‍ക്ക ഹോഗന്‍ പറഞ്ഞു.

12 തവണ ലോക ഗുസ്തി ചാമ്പ്യനായിരുന്ന ഹോഗന്‍. ആറ് തവണം ഡബിള്‍യു ഡബിള്‍യു എഫ് ചാമ്പ്യന്‍ഷിപ്പും. ആറ് തവണം ഡബിള്‍യു സി ഡബിള്‍യു ചാമ്പ്യന്‍ഷിപ്പും അദ്ദേഹം നേടിയിട്ടുണ്ട്.

You must be logged in to post a comment Login