ലോകത്തിന് ഇന്ന് ഏറ്റവും കൂടുതല്‍ ആവശ്യം ക്രിസ്തുവിനെ; ഫ്രാന്‍സിസ് പാപ്പ

ലോകത്തിന് ഇന്ന് ഏറ്റവും കൂടുതല്‍ ആവശ്യം ക്രിസ്തുവിനെ; ഫ്രാന്‍സിസ് പാപ്പ

വത്തിക്കാന്‍: ശൂന്യതയും അരക്ഷിതാവസ്ഥയും ലോകത്തെ പിടിച്ചുമുറുക്കിയിരിക്കുന്ന അവസ്ഥയില്‍ നേരത്തത്തെക്കാളുപരി ഇന്ന് ലോകത്തിന് യേശുവിനെ കൂടുതല്‍ ആവശ്യമാണ്. കാരണം മനുഷ്യന്റെ എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരം നല്‍കാന്‍ യേശുവിന് അറിയാം. ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു.

എന്നത്തെക്കാളുമുപരി ഇന്ന ലോകത്തിന് ക്രിസ്തുവിനെയും അവിടുത്തെ പരിത്രാണത്തെയും, കരുണനിറഞ്ഞ സ്‌നേഹത്തെയും ആവശ്യമാണ്, പാപ്പ പറഞ്ഞു.

ഇന്നു പലരുടെയും ചുറ്റിപാടും മനസ്സും ശൂന്യതയാല്‍ നിറയുകയാണ്. എന്നാല്‍ ചിലരാകട്ടെ തങ്ങള്‍ സുരക്ഷിതരല്ലെന്ന ചിന്തയിലും അസ്വസ്ഥതകളിലുമാണ് ജീവിക്കുന്നത്. പാപ്പയുടെ ഞായറാഴ്ചത്തെ പ്രസംഗം ശ്രവിക്കാനായി സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ ഒത്തുകൂടിയ വിശ്വാസികളോടായ് അദ്ദേഹം പറഞ്ഞു.

എല്ലാവര്‍ക്കും അവരെ വലയ്ക്കുന്ന ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ലഭിക്കേണ്ടതായുണ്ട്. മറ്റാരേക്കാളും നിന്റെ ഹൃദയവിചാരങ്ങള്‍ നന്നായി അറിയാവുന്ന ക്രിസ്തു നിനക്ക് സൗഖ്യം നല്‍കുകയും മനുഷ്യകുലത്തിന് പുതുജീവന്‍ നല്‍കി ആശ്വാസം പകരുകയും ചെയ്യും,
പാപ്പ കൂട്ടിച്ചേര്‍ത്തു.

You must be logged in to post a comment Login