ലോകത്തിലാദ്യമായി ഒരു മെത്രാന്‍ വൃക്ക ദാനംചെയ്യുന്നു, പാലാ സഹായമെത്രാന്‍ ചരിത്രത്തിലേക്ക്…

ലോകത്തിലാദ്യമായി ഒരു മെത്രാന്‍ വൃക്ക ദാനംചെയ്യുന്നു, പാലാ സഹായമെത്രാന്‍ ചരിത്രത്തിലേക്ക്…

പാല: പാലാ രൂപത സഹായമെത്രാന്‍ ബിഷപ് മാര്‍ ജേക്കബ് മുരിക്കന്‍ തന്റെ വൃക്കകളിലൊന്ന് ദാനം ചെയ്യുന്നു. മലപ്പുറം കോട്ടയ്ക്കല്‍ ഈശ്വരമംഗലം വീട്ടില്‍ സൂരജ് എന്ന മുപ്പതുകാരനാണ് മാര്‍ മുരിക്കന്‍ തന്റെ വൃക്കകളിലൊന്ന് സമ്മാനിക്കുന്നത്.ലോകത്ത് ആദ്യമായാണ് ഒരു മെത്രാന്‍ വൃക്ക ദാനം ചെയ്യുന്നത്.

കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഫാ.ഡേവീസ് ചിറമ്മലിന്റെ സ്വാധീനമാണ് ഇത്തരമൊരു ദാനത്തിന് തനിക്ക് പ്രേരണ നല്കിയതെന്ന് മാര്‍ മുരിക്കന്‍ പറഞ്ഞു. പാലായിലൊരു കണ്‍വന്‍ഷനില്‍ പങ്കെടുത്തപ്പോള്‍ ഫാ.ഡേവീസ്ചിറമ്മല്‍ അവയവദാനത്തെക്കുറിച്ച് പ്രസംഗിച്ചത് ബിഷപ് മുരിക്കനെ സ്വാധീനിക്കുകയായിരുന്നുവത്രെ. കൂടാതെ മാര്‍പാപ്പ പ്രഖ്യാപിച്ചകാരുണ്യവര്‍ഷവും കാരുണ്യപ്രവൃത്തിചെയ്യാന്‍ തനിക്ക് പ്രേരണയായി. അദ്ദേഹം പറഞ്ഞു.

കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയിലെ തൊഴിലാളിയാണ് സൂരജ്. ഒന്നരവര്‍ഷംമുമ്പാണ് വൃക്കരോഗം കണ്ടെത്തിയത്.

You must be logged in to post a comment Login